ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

വെയിലിൽ ഇരിക്കുന്ന സമയത്തു മരത്തിന്റെ സുഷിര
ങ്ങൾ കുറഞ്ഞു മരം ചുരുങ്ങിപ്പോകുന്നതുകൊണ്ടു പീപ്പയുടെ
അംശങ്ങൾ തമ്മിൽ വേർപിരിഞ്ഞു പോകുന്നതിൻ നിമിത്തം
വെള്ളം ചോരും. വെള്ളം പകൎന്ന ശേഷമോ ആ സുഷിര
ങ്ങൾ വെള്ളംകൊണ്ടു നിറഞ്ഞിട്ടു വലുതാകുന്നതിനാൽ വെ
ള്ളം ക്രമേണ പീപ്പയിൽ നില്ക്കും.

27. പാറയുടെ പിളൎപ്പിൽ ഒരു ഉണങ്ങിയ മരക്കഷണത്തെ തറെച്ചു അ
തിൽ വെള്ളം പകരുന്നതിനാൽ പാറയെ പൊട്ടിപ്പാൻ കഴിയുന്നതു എങ്ങിനേ
യാണ്?

പാറയുടെ പിളൎപ്പിൽ വെച്ച ഉണങ്ങിയ മരക്കഷണം വെ
ള്ളം പകരുന്നതിനാൽ വീൎക്കുകയും പാറ ചീന്തിപ്പോകയും
ചെയ്യുന്നതു കൊണ്ടത്രേ.

28. ഒരു മരക്കഷണത്തിന്റെ ഒരു ഭാഗത്തെ നനെച്ചു മറുഭാഗത്തിൽ തീ
കാച്ചിയാൽ വളയുന്നതു എന്തുകൊണ്ടു?

നനെച്ച ഭാഗം രന്ധ്രങ്ങൾ വലുതാകുന്നതുകൊണ്ടു വീൎക്ക
യും കാച്ചിയഭാഗം സുഷിരങ്ങൾ ചുരുങ്ങിപ്പോകുന്നതുകൊ
ണ്ട കുറയുകയും ചെയ്യുന്നതിനാൽ മരം വളയുന്നു. ഈ വക
വളഞ്ഞ മരക്കഷണങ്ങൾ ഉരുണ്ട പീപ്പകളെ ഉണ്ടാക്കുവാൻ ഉതകുന്നു.

29. ഒരു പീപ്പയെ ഉണങ്ങിയ പയർകൊണ്ടു നിറെച്ചു വെള്ളം പകൎന്നാൽ
പീപ്പ പൊട്ടിപ്പോകുന്നതു എന്തുകൊണ്ടു?

പയർ ഉണങ്ങിയതായ സമയത്തിൽ നിറെക്കേണ്ടതിന്നു
അല്പ സ്ഥലം മതി എങ്കിലും നനെക്കുന്നതിനാൽ മേല്പറഞ്ഞ
പോലേ വീൎത്തു അധികം സ്ഥലം വേണ്ടിവരുന്നതിനാൽ പീ
പ്പയെ പൊട്ടിക്കും. വൈദ്യന്മാർ ചിലപ്പോൾ മനുഷ്യരുടെ
തലയോടു പൊട്ടിപ്പാൻ ഇങ്ങിനേ ചെയ്തു വരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/29&oldid=190513" എന്ന താളിൽനിന്ന് ശേഖരിച്ചത്