ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 274 —

+ വിദ്യുച്ഛക്തിയെ കൈക്കൊണ്ടു മേല്പറഞ്ഞ കമ്പിയാൽ ഈ
ശക്തി നാകത്തിന്റെ − വിദ്യുച്ഛക്തിയോടു ചേരും. എങ്കിലും
നാകം ഇനി ദ്രവത്തിൽ നില്ക്കുന്നതു കൊണ്ടു എപ്പോഴും
രണ്ടു വിധമായ വിദ്യുച്ഛക്തികൾ ജനിച്ചു കമ്പിയാൽ പര
സ്പരം ചേരുന്നതിനാൽ നിരന്തരമായി ഒഴുകുന്ന ഒരുവിദ്യുദോ
ട്ടം ഉണ്ടാകും. ഉരസലിനാൽ ക്ഷണത്തിൽ മാത്രം ഒരു
ചേൎച്ച സംഭവിക്കുന്നെങ്കിലും നദി ഇടവിടാതേ സമുദ്ര
ത്തിലേക്കു ഒഴുകിച്ചേരുംപ്രകാരം ഈ സാമാനത്താൽ + വിദ്യു
ച്ഛക്തിയുടെ ഒഴുക്കു എപ്പോഴും ചെമ്പിൽനിന്നു നാകത്തിലേ
ക്കു ചെല്ലുന്നു എന്നു പറയാം. ഗല്വാനി ഈ മാതിരി വിദ്യു
ച്ഛക്തി കണ്ടെത്തിയതുകൊണ്ടു നാം ഇതിന്നു ഗല്വാനിയുടെ
വിദ്യുച്ഛക്തി എന്നും ഇപ്പോൾ വിവരിച്ച സാമാനത്തിന്നു ഗ
ല്വാനിയുടെ ഭൂതം (Galvanic Couple) എന്നും പറയുന്നു. (അതു
283-ാം ഭാഗം അറ്റെഴുത്തു കമ്പിയുടെ ചിത്രത്തിൽ കാണാം.)
ലൈദനിൽനിന്നു വന്ന കുപ്പികളെ കൊണ്ടു നാം ചെയ്ത പ്രകാ
രം ഗല്വാനിയുടെ ചില ഭൂതങ്ങളെ തമ്മിൽ ചേൎക്കുന്നതിനാൽ
ശക്തിയെ വൎദ്ധിപ്പിപ്പാൻ കഴിയും. ശേഷം ഒന്നാം ഭൂതത്തിന്റെ
നാകത്തകിടിനെ രണ്ടാം ഭൂതത്തിൻ ചെമ്പുതകിടിനോടും
അതിൻ നാകത്തകിടിനെ മൂന്നാം ഭൂതത്തിൻ ചെമ്പുതകിടി
നോടും ചെമ്പിന്റെ കമ്പികൊണ്ടു യോജിപ്പിക്കേണം. ഇതി
നാൽ ഉണ്ടാകുന്ന മാലെക്കു നാം ഗല്വാനിയുടെ പെട്ടകം
(Galvanic Battery) എന്നു പേർ വിളിക്കുന്നു. ഒടുക്കും നാം ചേ
ൎക്കുന്ന രണ്ടു തകിടുകൾക്കു ധ്രുവങ്ങൾ എന്നു പേർ വിളിക്കുന്നു.
ഇവ്വണ്ണം അവസാനച്ചെമ്പുതകിടിന്നു + ധ്രുവവും ഒടുക്കത്തേ
നാകത്തകിടിന്നു − ധ്രുവവും എന്ന പേർ വരും. ഈ രണ്ടു
തകിടുകളെ തമ്മിൽ ചേൎക്കുന്നതിനാൽ + വിദ്യുച്ഛക്തിയുടെ ഒ
ഴുക്കു ചെമ്പിൽനിന്നു നാകത്തിലേക്കു ചെല്ലും. ധ്രുവങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/294&oldid=191038" എന്ന താളിൽനിന്ന് ശേഖരിച്ചത്