ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 280 —

മ്പു — വിദ്യുക്തിച്ഛയെയും ഇരിമ്പു + വിദ്യുച്ഛക്തിയെയും ജനി
പ്പിക്കുതുകൊണ്ടു ഈറത്തിന്റെ എല്ലാ അമിലതം ഇരിമ്പിനോ
ടു ചേൎന്നു അധികം വേഗം തുരുമ്പിക്കും പോലും. അതിൻ
നിമിത്തം ചെമ്പിലൂടേ തറെച്ച ആണികൾ ക്ഷണത്തിൽ
തുരുമ്പിക്കേണം.

445. വിദ്യുച്ഛക്തിയുടെ ഒഴുക്കിൻ സമീപത്തു ഒരു അയസ്കാന്തസൂചി
പ്രയോഗിച്ചുകൂടാത്തതു എന്തുകൊണ്ടു?

വടക്കോട്ടു നോക്കുന്ന ഒരു അയസ്കാന്തസൂചിയുടെ മീതേ
വിദ്യുച്ഛക്തിയുടെ ഒഴുക്കു വടക്കിൽനിന്നു തെക്കോട്ടു (6-5) ചെല്ലു
മ്പോൾ സൂചി കിഴക്കോട്ടും (2) ഒഴു
ക്കു സൂചിയുടെ താഴേ വടക്കു നി
ന്നു തെക്കോട്ടു ഓടുന്നെങ്കിൽ സൂചി
പടിഞ്ഞാറോട്ടും (1) തെറ്റിപ്പോ
കും. അപ്രകാരം തന്നേ സൂചിയു
ടെ മീതേ ഒഴുക്കു തെക്കുനിന്നു വ
ടക്കോട്ടു (5-6)പോകുമ്പോൾ സൂചി
പടിഞ്ഞാറോട്ടും (1)*. സൂചിയുടെ
താഴേ തെക്കുനിന്നു വടക്കോട്ടു ഓടു
ന്നെങ്കിൽ സൂചി കിഴക്കോട്ടും (2)
തെറ്റിപ്പോകേണം. കാൎയ്യം എളു
പ്പത്തോടേ മനസ്സിൽ ധരിക്കേണ്ട
തിന്നു ഒരുഉപമ പ്രയോഗിക്കാം.
വിദ്യുച്ഛക്തിയുടെ + ഒഴുക്കു കാലിൽ പ്രവേശിച്ചു തലയോളം ഒ
ഴുകുവാൻ തക്കവണ്ണം ഒരാൾ ഈ വിദ്യുച്ഛക്തിയുടെ ഒഴുക്കിൽ നീ
ന്തുന്നു എന്നു ഊഹിക്ക. ഈ ആൾ ചുറ്റും നീന്തുന്ന സമയത്തിൽ

*സൂചകം: 1 = ೧; 2 = ೨; 3 = ೩; 4 = ೪; 5 = ೫; 6 = ೬. എന്നറിക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/300&oldid=191052" എന്ന താളിൽനിന്ന് ശേഖരിച്ചത്