ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 285 —

യറും, മേലോട്ടു പോകുന്ന ഭുജത്തിൽ നാം കൂൎമ്മയായിരിക്കുന്ന
ഒരു ആണി കാണും (೧೨, 12), അതു ഭുജത്തോടു കൂടേ മേലോ
ട്ടു കയറി ഒരു ചക്രത്തോടു കൂടേ ചുറ്റിൽ തിരിയുന്ന കടലാ
സ്സിൽ (೧೫, 15) കുത്തും. താക്കോൽ പൊന്തിച്ച ഉടനേ രണ്ടു
ഗോളസ്തംഭങ്ങളുടെ അയസ്കാന്തശക്തി നീങ്ങി ചിത്രത്തിൽ
നാം കാണുന്ന താഴോട്ടു വലിക്കുന്ന ചുരുൾ വില്ലിന്റെ ബ
ലത്താൽ തുലാത്തിന്റെ വലഭുജം മേലോട്ടു കയറുന്നതുകൊ
ണ്ടു ഇടഭാഗത്തിലുള്ള എഴുത്താണി കടലാസ്സിനെ വിട്ടിട്ടു
കടലാസ്സു വെറുതേ തിരിയും. ഇവ്വണ്ണം കടലാസ്സിൽ പല
അടയാളങ്ങളെ ദൂരത്തിൽനിന്നു എഴുതിപ്പാൻ കഴിയും എ
ന്നു ബോധിപ്പാൻ പ്രയാസമില്ല. നാം താക്കോലിനെ ചില
സമയത്തേക്കു താഴ്ത്തിയാൽ ആ ആണി കടലാസ്സിൽ ഒരു രേ
ഖ വരക്കേണം. താക്കോൽ പൊന്തിച്ചു താഴ്ത്തി അല്പം മാത്രം
തൊട്ടാൽ ആണി കടലാസ്സിൽ കുത്തി ഒരു പുള്ളി ഉളവാക്കും.
ഇവ്വണ്ണം വേണ്ടുന്ന അക്ഷരങ്ങൾ ചെറിയ രേഖകളെക്കൊ
ണ്ടും പുള്ളികളെക്കൊണ്ടും കിട്ടും. നടപ്പായ അടയാളങ്ങൾ
അതാവിതു:

A (അ) = . — B (പ) = —. . . C (ച) = — . — .
D (ദ) = — . . E (എ) = . F (പ) = . . — .
G (ഗ) = — — . H (ഹ) = . . . . I (ഇ) = . .
K (ക) = — . — L (ല) = . — . . M (മ) = — —
N (ന) = — . O (ഒ) = — — — P (ഫ) = . — — .
Q (ക്വ) = — — . — R (റ) = . — . S (സ) = . . .
T (ത) = — U (ഉ) = . . — V (വ) = . . . —
W (വ) = . — — X (ക്സ) = — . . — Y (യ) = — . — —
"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/305&oldid=191061" എന്ന താളിൽനിന്ന് ശേഖരിച്ചത്