ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 290 —

നഷ്ടമായ്പോകാത്തപ്രകാരം കാണുമ്പോൾ നമ്മുടെ ദൈവം സൃഷ്ടിച്ചവ ഒക്കെ
യും പരിപാലിക്കുന്നു എന്നും തെളിയുന്നു. അതുകൂടാതേ മനുഷ്യർ സാധാരണ
മായി ഊഹിക്കാത്ത ജീവജാലങ്ങൾ ഭൂതക്കണ്ണാടി ചീനക്കുഴൽ എന്നിവറ്റാൽ കാ
ണായ്വരുന്നതുകൊണ്ടു മഹാദൈവത്തിന്റെ ഐശ്വൎയ്യവും തേജസ്സും ഏറ്റവും വി
ളങ്ങുന്നു എന്നു മാത്രമല്ല ഒന്നിനെ പോലും മറക്കാതേ ഓരോ ജീവിക്കും വേണ്ടു
ന്നതിനെ ഒരുക്കി നല്കുന്നതുകൊണ്ടു അവൻ ദയാവാത്സല്യങ്ങളാൽ സമ്പൂൎണ്ണനാ
യ ഒരു സൃഷ്ടാവാകുന്നു എന്നും കൂടേ പ്രകൃതി എന്ന പുസ്തകം മനുഷ്യരോടു അ
റിയിക്കുന്നു.

പ്രകൃതി എത്രയും സ്പഷ്ടമായ ഈ ഉപദേശങ്ങളാൽ മാത്രം അല്ല ദൃഷ്ടാന്തങ്ങ
ളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. പലപ്പോഴും നാം പ്രകൃതിയിൽ കാണുന്ന നിയ
മങ്ങളും ആത്മികവ്യവസ്ഥകളിൽ വ്യാപരിക്കുന്ന ക്രമങ്ങളും എത്രയും തുല്യമാക
യാൽ ഈ രണ്ടു രാജ്യങ്ങൾക്കു തമ്മിലുള്ള ചേൎച്ച നല്ലവണ്ണം കാണ്മാൻ ഉണ്ടു. ഇ
തിനെ തെളിയിക്കേണ്ടതിന്നു ചില ദൃഷ്ടാന്തങ്ങൾ മതിയാകും. വീഴുന്ന ഒരു വ
സ്തുവിന്റെ വേഗത മേല്ക്കുമേൽ വൎദ്ധിക്കുംപോലേ വിടക്കായ്പോകുന്ന ഒരു മനു
ഷ്യനും വല്ലായ്മയിലും വികൃതിയിലും മേല്ക്കുമേൽ വൎദ്ധിച്ചു എത്രയോ വേഗത്തിൽ
നശിച്ചു പോകും. കപ്പൽയാത്രക്കാരും വനചാരികളും ചിലപ്പോൾ ചില മായക്കാ
ഴ്ചകളെ ആകാശത്തിൽ കാണുംപ്രകാരം പല മനുഷ്യരുടെ ഊഹങ്ങളും ആഗ്രഹ
ങ്ങളും ഒരിക്കലും നിവൃത്തിയായി വരാതേ കാൎയ്യം പിടിപ്പാൻ പോകുന്നേരം എ
ല്ലാം മായാനിൎമ്മിതമത്രേ എന്നു വ്യസനത്തോടേ കണ്ടറിയും. കണ്ണുണ്ടായാലും
വെളിച്ചം എന്നിയെ ഒന്നും കണ്ടുകൂടാത്തപ്രകാരം മനുഷ്യന്നു ബുദ്ധിയും ജ്ഞാന
വും ഉണ്ടായാലും ഒന്നാമതു അതിനെ പ്രകാശിപ്പിക്കുന്ന ദിവ്യവെളിപ്പാടു കൂടാ
തേ അവർ ഇരുട്ടിൽ തപ്പി തപ്പി നടക്കുകേയുള്ളൂ. വൎഷവിന്ദുക്കളിൽ വിളങ്ങുന്ന
സൂൎയ്യന്റെ രശ്മിയാൽ ഉളവായ ആകാശവില്ലു മഴ തീരുമ്പോൾ നീങ്ങിപ്പോ
യിട്ടും ആ തുള്ളികളിൽ ശോഭിച്ചിരുന്ന ആദിത്യൻ ഇനിയും പ്രകാശിക്കു
ന്നുവല്ലോ. അവ്വണ്ണം മനുഷ്യാത്മാവു ശരീരത്തെ ജീവിപ്പിച്ച ശേഷം ഈ ശരീ
രം കേടുപിടിച്ചാലും ആത്മാവു ഹാനികൂടാതേ നിത്യം നില്ക്കും. വെളിച്ചത്തി
ന്റെ ശൌക്ല്യമായ രശ്മി സ്വച്ഛതയുള്ള വസ്തുവിലൂടേ ചെല്ലുന്നതിനാൽ പല
നിറങ്ങളായി വിളങ്ങുംപ്രകാരം ദൈവതേജസ്സും മനുഷ്യരിൽ പല വരങ്ങളായി പ്രതിബിംബിക്കുന്നുവല്ലോ! നമ്മുടെ ശബ്ദത്തിന്നു ഒരു പ്രതിശബ്ദം കേൾക്കും
വണ്ണം മറ്റുള്ളവരോടു നാം ഏതുപ്രകാരം പെരുമാറുന്നുവോ അതേപ്രകാരം
അവർ നമ്മെ സ്നേഹിക്കയോ വെറുക്കുകയോ ചെയ്യും. ആവിയെ അമൎത്തുന്നേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/310&oldid=191071" എന്ന താളിൽനിന്ന് ശേഖരിച്ചത്