ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

റുക്കുകയോ ചെയ്യുന്ന സമയം കൈയും ഒരു വിരോധത്തെ ജ
യിപ്പാൻ ആവശ്യം. ആ വിരോധം സംലഗ്നാകൎഷണത്തിന്റെ
ബലം തനേയാകുന്നു. ഈ ശക്തി എല്ലാ സാധനത്തിലും ഒരു
പോലേ എന്നു വിചാരിക്കേണ്ട. ചില സാധനങ്ങളുടെ അം
ശങ്ങളെ വേർതിരിപ്പാൻ എളുപ്പം (വെള്ളം, അപ്പം etc.)
ചില വസ്തുക്കളുടെ അംശങ്ങളെ തമ്മിൽ വേൎപിരിപ്പാൻ ബ
ഹു പ്രയാസം തന്നേ (കല്ല്, ഇരുമ്പു) സാധനങ്ങളുടെ അംശ
ങ്ങളെ പ്രയാസത്തോടേ വേർപിരിച്ച ശേഷം അംശങ്ങളെ
വീണ്ടും ചേൎപ്പാൻ കഴിയുന്നില്ലെങ്കിൽ നാം ഇവെക്കു കട്ടിയായ
സാധനങ്ങൾ എന്നു പേർ വിളിക്കുന്നു. ഇവയിൽ സംലഗ്നാ
കൎഷണത്തിന്റെ ബലം അടുക്കൽ മാത്രം വ്യാപരിക്കുന്നു.
വേറേ വസ്തുക്കളുടെ അംശങ്ങളെ എളുപ്പത്തോടേ വേർതിരി
ച്ച ശേഷം അംശങ്ങളെ വീണ്ടും തമ്മിൽ അടുപ്പിക്കുമ്പോൾ
അവ ചെന്നു ഒരു സാധനമായി ചമയും. ഈ വക സാധന
ങ്ങൾക്കു ദ്രവം എന്നുള്ള പേർ. ഇനി ഒരു വിധം സാധ
നമുണ്ടു. ഇവയിൽ അംശങ്ങൾ്ക്കു തമ്മിൽ കഴിയുന്നേടത്തോ
ളം ഒരു വലിയ സ്ഥലത്തെ നിറെപ്പാൻ ശ്രമിക്കുന്നു. ഇവെ
ക്കു ബാഷ്പം എന്ന പേർ വിളിക്കാം. വേറേ സാധനങ്ങ
ളിൽ ഈ സംലഗ്നാകൎഷണത്തിൽ ഒരു ഭേദം കാണുന്നതല്ലാ
തേ ചൂടിനാൽ ഓരോ സാധനത്തിന്റെ സംലഗ്നാകൎഷണം
മാറിപ്പോകയാൽ മിക്കവാറും സാധനങ്ങൾ മേല്പറഞ്ഞ മൂ
ന്നു വിധമായ വ്യവസ്ഥയിൽ കാണാം. (കട്ടിയായ വെള്ളം,
വെള്ളം, ആവി എന്നീ മൂന്നു വസ്തുക്കൾ ഒരു സാധനത്തി
ന്റെ മൂന്നു വ്യവസ്ഥകൾ അത്രേ എന്നറിക!) ഉഷ്ണുംവൎദ്ധിക്കു
ന്തോറും സംലഗ്നാകൎഷണം കുറഞ്ഞു പോം. പദാൎത്ഥങ്ങൾ്ക്കു
സാധാരണമായി ഈ മൂന്നു വ്യവസ്ഥകൾ പറ്റുന്നെങ്കിലും
വേറേ രാജ്യങ്ങളിൽ വേണ്ടുന്ന ഉഷ്ണമോ ശീതമോ ഇല്ലായ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/33&oldid=190520" എന്ന താളിൽനിന്ന് ശേഖരിച്ചത്