ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

കൊണ്ടു പല സാധനങ്ങളെ ഒരൊറ്റ വ്യവസ്ഥയിലേ കാണു
ന്നുള്ളു.

37. അരക്കു പൊട്ടിപ്പോയാൽ രണ്ടു അറ്റങ്ങളെയും ഉരുക്കുന്നതിനാലല്ലാ
തേ തമ്മിൽ ചേൎക്കുവാൻ പാടില്ലാത്തതു എന്തുകൊണ്ടു?

അരക്കു കട്ടിയായിരിക്കുന്ന സമയത്തു പൊട്ടിപ്പോയ രണ്ടു
കഷണങ്ങളെ കൈകൊണ്ടു തമ്മിൽ ചേൎപ്പാൻ വഹിയാ.
സംലഗ്നാകൎഷണത്തിന്റെ ബലം അംശങ്ങൾ തമ്മിൽ എത്ര
യും അടുത്തിരിക്കുമ്പോൾ മാത്രം ഉളവായി വ്യാപരിക്കുന്നു;
ഉരുക്കുന്നതിനാൽ അരക്കു ഒരു വിധം ദ്രവമായി തീൎന്നിട്ടു അ
തിൻ അംശങ്ങൾ വേണ്ടുവോളം അണഞ്ഞു തമ്മിൽ ചേരും.

38. ദ്രവങ്ങളെ പാത്രങ്ങളിലാക്കുവാൻ എന്താണ് ആവശ്യം?

ദ്രവങ്ങൾക്കു സംലഗ്നാകൎഷണം അല്പം മാത്രം ഉണ്ടാക
യാൽ ഭൂമിയുടെ ആകൎഷണം അവയുടെ അണുക്കളെ തമ്മിൽ
വേർതിരിപ്പാൻ മതിയാകും. അവെക്കു യാതൊരു രൂപവും ഇ
ല്ല; അവെക്കു എപ്പോഴും അവയെ പകൎന്നു വെക്കുന്ന പാത്ര
ത്തിന്റെ ആകൃതിയേ ഉണ്ടാകുന്നുള്ളൂ. ബാഷ്പങ്ങളിൽനിന്നു
തണുപ്പു മുതലായ കാരണങ്ങളാൽ ഉത്ഭവിക്കുന്ന ദ്രവാംശങ്ങ
ൾക്കു മാത്രം സ്വരൂപത്തെ രക്ഷിക്കേണ്ടതിന്നു വേണ്ടുവോളം
സംലഗ്നാകൎഷണം ഉണ്ടു. അതിന്നു തുള്ളി എന്നുള്ള പേരു
ണ്ടു. ഇവ്വണ്ണം മഴ തുള്ളിയായി വീഴുന്നതല്ലാതേ അതിരില്ലാ
ത്ത വിശ്വത്തിൽ മുമ്പേ ഒരു ദ്രവമായിരുന്ന നമ്മുടെ ഭൂമി
ഇപ്പോൾ ഒരു വലിയ തുള്ളിയായി തുങ്ങുന്നു എന്നറിക!

39. വിറക് നാം നീളെ ചീന്തുന്നതു എന്തുകൊണ്ടു?

മരത്തിന്റെ ആര് നീളംപരിചായി കിടക്കുന്നതുകൊണ്ടു
ഈ വഴിയായി വിറകു വെട്ടുമ്പോൾ ഈ ആരുകളെ തമ്മിൽ
വേർതിരിപ്പാൻ മാത്രമേ ആവശ്യം ഉള്ളൂ. വിലങ്ങേ വെട്ടുകി
ലോ പല ആരുകളുടെ അംശങ്ങളെ വേൎപിരിക്കേണ്ടി വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/34&oldid=190523" എന്ന താളിൽനിന്ന് ശേഖരിച്ചത്