ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

ഈ രണ്ടാമത്തേതിൽ അധികം സംലഗ്നാകൎഷണത്തെ ജയി
പ്പാൻ ആവശ്യം ഉണ്ടാകുന്നതുകൊണ്ടു ഈ വഴിയായി ആരും
വിറകിനെ വെട്ടാതേ നീളംപരിചായി വെട്ടുകയും വേറേ വ
ഴിയായി ഈൎച്ചവാൾ (അറുപ്പ് വാൾ) കൊണ്ടു ഈരുകയും
ചെയ്യുന്നു.

40. വലിച്ചുനീട്ടിയ കമ്പി ഉരുക്കി ഉണ്ടാക്കിയ കമ്പിയെക്കാൾ ഉറപ്പുള്ള
തു എന്തുകൊണ്ടു?

കമ്പിയെ വലിക്കുമ്പോൾ നാം അതിനെ ചെറിയ ദ്വാര
ങ്ങളിലൂടേ ഉന്തി നീട്ടുകയാൽ അതിന്റെ സുഷിരങ്ങൾ ചു
രുങ്ങി അണുക്കൾ അധികം അടുത്തു വരുന്നതിനാൽ കമ്പി
വളരേ ഉറപ്പള്ളതായ്ത്തീരുന്നു. ഉരുക്കുന്നതിനാൽ സുഷിരങ്ങൾ
അധികമായി ഉണ്ടാകയും അതിൽ മണ്ണും മറ്റും കൂടുകയും
ചെയ്യുന്നതിനാൽ എളുപ്പത്തിൽ പൊട്ടിപ്പോകയും ചെയ്യുന്നു.

41. വെള്ളത്തിന്റെ തുള്ളികളെക്കാൾ എണ്ണയുടെ തുള്ളികൾ വലിയവ
യാകുന്നതു എന്തുകൊണ്ടു?

സംലഗ്നാകൎഷണം എല്ലാ പദാൎത്ഥങ്ങളിലും ഒരു പോലേ
വ്യാപരിക്കുന്നില്ലല്ലോ. വെള്ളത്തെക്കാൾ അതു എണ്ണയിൽ
അധികമായി കാണുന്നു. അതുകൊണ്ടു എണ്ണ ഭൂമിയുടെ ആ
കൎഷണത്തെ അധികമായി വിരോധിക്കുന്നു; അതിന്റെ അം
ശങ്ങൾ വെള്ളത്തിന്റേവയെ പോലേ എളുപ്പത്തിൽ തമ്മിൽ
വേർപിരിഞ്ഞു പോകുന്നില്ല.

42. മെഴുക്കുള്ള ഒരു സൂചി സൂക്ഷ്മത്തോടേ വെള്ളത്തിൽ വെച്ചാൽ താണു
പോകാതേ പൊങ്ങിക്കിടക്കുന്നതു എന്തുകൊണ്ടു?

ചില വസ്തുക്കൾ തമ്മിൽ തമ്മിൽ ആകൎഷിക്കുന്നെങ്കിലും
വെള്ളവും എണ്ണയും തമ്മിൽ അശേഷം ആകൎഷിക്കുന്നില്ല.
സൂചി മെഴുക്കുള്ളതായി തീരുന്നതിനാൽ വെള്ളത്തിനു ഒരു
വിധേന പ്രതികൂലമായി ചമയുന്നതുകൊണ്ടു ഭൂമിയുടെ ആക

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/35&oldid=190525" എന്ന താളിൽനിന്ന് ശേഖരിച്ചത്