ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

VII.

രോമാകൎഷണം (കേശാകൎഷണം) Capillarity.

59. രോമാകൎഷണം എന്നത് എന്തു?

ചില പദാൎത്ഥങ്ങളിൽ നാം രോമത്തോടു തുല്യമായ ചെ
റിയ കുഴലുകളെ കാണുന്നു. നാം ഈ വക സാധനങ്ങളെ ഒരു
ദ്രവത്തിൽ മുക്കിയാൽ പലപ്പോഴും ആ ദ്രവം ഈ കുഴലുകളിൽ
കയറിപ്പോകുന്നതു കാണാം. അതെന്തുകൊണ്ടെന്നു ചോദി
ച്ചാൽ ദ്രവത്തിന്റെ സംലഗ്നാകൎഷണത്തെക്കാൾ ആ കുഴലു
കൾക്കും ദ്രവത്തിനും ഉള്ള സംശ്ലിഷ്ടത ഏറുന്നതുകൊണ്ടത്രേ.
ഈ മാതിരി ആകൎഷണത്തിന്നു രോമാകൎഷണം എന്നു പറയു
ന്നു. ദ്രവത്തിന്നു വളരേ സംലഗ്നാകൎഷണം ഉണ്ടെന്നു വരികിൽ
അതു ഈ കുഴലുകളിൽ പുറമേയുള്ള ദ്രവത്തെക്കാൾ താണു
നില്ക്കും.

60. ഒരു തംബ്ലേറിന്റെ അരികോടു ചേൎന്നിരിക്കുന്ന വെള്ളത്തിന്റെ
മേല്ഭാഗം ഒരല്പം ഉയൎന്നു നില്ക്കുന്നതു എന്തുകൊണ്ടു?

ഈ തംബ്ലേറിന്റെ അരു വെള്ളത്തെ ആകൎഷിക്കയും
വെള്ളത്തിന്റെ സംലഗ്നാകൎഷണത്തെക്കാൾ തംബ്ലേറിന്റെ
സംശ്ലിഷ്ടത അധികമായും നടുവിലുള്ള വെള്ളത്തെ ആകൎഷി
ക്കാതേയും ഇരിക്കുന്നതിനാൽ അരികിൽ ഉയൎന്നും നടുവിൽ
താണും കാണുന്നു.

61. വെള്ളത്തിനു പകരം രസം ആയിരുനാൽ ഇതിന്റെ മേല്ഭാഗം
പൊന്തി നില്ക്കുന്നതു എന്തുകൊണ്ടു?

രസത്തിന്റെ സംലഗ്നാകൎഷണം കണ്ണാടിയുടെ സംശ്ലിഷ്ട
തയെക്കാൾ അധികമായും നടുവിൽ വിശേഷമായും വ്യാപരി
ക്കയും ചെയ്യുന്നതുകൊണ്ടു ഇതിന്റെ മേല്ഭാഗം പൊന്തിനി
ല്ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/41&oldid=190536" എന്ന താളിൽനിന്ന് ശേഖരിച്ചത്