ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

ന്നതു സഹിപ്പാൻ കഴിയും. എങ്കിലും വേഗം അടിക്കുന്നത
ല്ലാതേ എപ്പോഴും മുട്ടി ഉടനേ എടുക്കുന്നതും ആവശ്യം എ
ന്നോൎക്ക

80. വെടിവെക്കുന്നതിന്നു മുമ്പേ തോക്കിന്റെ കുഴലിൽ അല്പം പൂഴി പോ
ലും വീഴുന്നതു ആപൽകരമായി തീരുന്നതു എന്തുകൊണ്ടു?

വെടിവെക്കുന്നതിനാൽ ഉളവാകുന്ന ആവി എത്രയും വേ
ഗത്തിൽ പുറപ്പെടുവാൻ ശ്രമിക്കുമ്പോൾ പൂഴിക്കു അതിന്റെ
നിഷ്കാരകത്വം നിമിത്തം ഈ വേഗത പെട്ടന്നു തട്ടായ്കയാൽ
പൂഴി ആവിക്കു വിരോധമായി നിന്നിട്ടു ബലത്തോടേ കുഴലി
നെ പൊട്ടിക്കും. ഇതു ഹേതുവായിട്ടു വെടിമരുന്നുകൊണ്ടു
പാറകളെ പൊട്ടിക്കുമ്പോൾ കഴിയിൽ വെടിമരുന്നിന്നു മീതേ
പൂഴി ഇടുന്നതിനാൽ പാറ എല്ലാ ദിക്കിലേക്കും പൊട്ടിച്ചിത
റിപ്പോകും.

81. ഉറപ്പള്ള പാലങ്ങൾക്കു വളരേ ഘനം ആവശ്യമുള്ളതെന്തുകൊണ്ടു?

ഒരു വസ്തുവിന്നുള്ള ഘനം വൎദ്ധിക്കുന്തോറും അതിനെ ഇ
ളക്കുവാൻ പ്രയാസം. പാലത്തിന്നു വളരേ ഘനം ഉണ്ടെങ്കിൽ
ഭാരമുള്ള വണ്ടികൾ വേഗം അതിലൂടേ കടന്നു ഓടുമ്പോൾ
പാലത്തിന്റെ മേല്ഭാഗത്തെ മാത്രം ഇളക്കുവാൻ സമയം ഉ
ണ്ടാകുന്നു. പാലത്തിന്നു ആകപ്പാടേ ഒരിക്കലും ഇളക്കം വരാ
യ്കയാൽ അതു വേഗത്തിൽ നശിച്ചുപോകയില്ല.

82. ഒരു മുട്ടിയുടെ പിടി ഇളക്കിയാൽ അതിനെ മറിച്ചിട്ടു കല്ലിന്മേൽ മു
ട്ടുമ്പോൾ ഉറെക്കുന്നതു എന്തുകൊണ്ടു?

മുട്ടിയെ മറിച്ചു കല്ലിന്മേൽ മുട്ടുമ്പോൾ ആദ്യം ഇരിമ്പും
പിടിയും ഒരുമിച്ചു താഴോട്ടു പോയ ശേഷം പിടി കല്ലിന്മേൽ
തട്ടീട്ടു പെട്ടന്നു നില്ക്കുമ്പോൾ ഇരിമ്പു അതിന്റെ നിഷ്കാരക
ത്വപ്രകാരം താഴോട്ടു ചെല്ലുന്നതിനാൽ പിടി ഇതിൽ പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/48&oldid=190552" എന്ന താളിൽനിന്ന് ശേഖരിച്ചത്