ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

X.

ഘനാകൎഷണം Gravity.

ഘനം Weight.

87. ഘനാകൎഷണം എന്നതു എന്തു?

ഭൂമി സകലവസ്തുക്കളെയും അതിന്റെ സംലഗ്നാകൎഷണ
പ്രകാരം ആകൎഷിക്കുന്നു. ഭൂമിയിലുള്ള എല്ലാ വസ്തുക്കൾക്കും
ഘനം ഉണ്ടെന്നു പറഞ്ഞാൽ ഭൂമി എല്ലാ സാധനങ്ങളെയും
ആകൎഷിക്കുന്നതുകൊണ്ടു വേറേ ഒന്നും അവയെ തടുക്കുന്നില്ലെ
ങ്കിൽ അവ ഭൂമിയുടെ കേന്ദ്രത്തിലേക്കു വീഴും. ഈ ഭൂവാകൎഷ
ണവും ഘനവും ഏകദേശം ഒന്നുതന്നേ. ഘനം എന്നതു ഭൂ
കൎഷണത്തിന്റെ ഫലമത്രേ. പല വസ്തുക്കളുടെ ഘനത്തെ
ഒത്തുനോക്കുന്നതു അവയെ തുക്കുന്നതത്രേ.

88. രസത്തിന്റെ തുള്ളി മേശമേൽ കിടക്കുമ്പോൾ ഉണ്ടയായി തന്നേ
കാണാത്തതു എന്തുകൊണ്ടു?

തുള്ളിയുടെ സംലഗ്നാകൎഷണത്തിൻപ്രകാരം ഉണ്ടയായി
തന്നേ കാണേണ്ടതു എങ്കിലും അതിന്നു ഭൂവാകൎഷണം പ്രതി
കൂലമായിനിന്നു സംലഗ്നാകൎഷണത്തെ ഇല്ലാതാക്കുവാൻ കഴി
കയില്ലെങ്കിലും അതിനെ ക്ഷീണിപ്പിക്കുന്നതിനാൽ രസത്തി
ന്റെ അംശങ്ങൾ തമ്മിൽ വേർപിരിഞ്ഞു പോകാതേ ഉണ്ട
യുടെ ആകൃതിയിൽ മാത്രം മാറ്റം വരുത്തുന്നു. ദ്രവം വളരേ
ഉണ്ടായിരുന്നാൽ ഈ ഭൂവാകൎഷണത്താൽ അതു ഒഴുകിപ്പോകും.

89. ഒരു ഈയ്യക്കട്ടി കെട്ടിത്തൂക്കിയാൽ ലംബാകൃതിയായി നില്ക്കുന്നതു എ
ന്തുകൊണ്ടു?

വേറേ വസ്തുക്കളെ പോലേ ഈയ്യക്കട്ടി ഭൂമിയുടെ ആകൎഷ
ണത്തിന്നു അനുസാരമായി താഴോട്ട പോകുവാൻ ആഗ്രഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/51&oldid=190559" എന്ന താളിൽനിന്ന് ശേഖരിച്ചത്