ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

ക്കുന്നു എങ്കിലും ചരടു അതിനെ തടു
ക്കുന്നതിനാൽ അതിനെ നേരേ നി
ൎത്തുവാൻ മാത്രം കഴിയുന്നു. അ
തുകൊണ്ടു ഈയ്യക്കട്ടി ഗുരുവാകൎഷ
ണത്തിന്റെ ദിക്കിനെ കാണിക്കു
ന്നു. കല്പണിക്കാൎക്കു ഈ ഈയ്യക്കട്ടി
വളരേ ആവശ്യം. ഇതിനു ദമനക്കാ
ൽ (ലംബക്കാൽ) എന്നു പേർ.

90. കയ്യിൽനിന്നു കല്ല് വിട്ടാൽ താഴേ വീഴുന്നതു എന്തുകൊണ്ടു?

ഭൂമി കല്ലിനെ ആകൎഷിച്ചിരുന്നെങ്കിലും കൈ അതിനെ
താങ്ങിയിരുന്നതുകൊണ്ടു നിന്നിരുന്നു; വിട്ടാലോ തടസ്ഥം
നീങ്ങിപ്പോയിട്ടു നിലത്തുവന്നു അതു തട്ടുന്നതു വരേ വീഴും.
ഈ ഭൂവാകൎഷണം ഇടവിടാതേ, വലിക്കുന്നതുകൊണ്ടു ക
ല്ലിന്റെ വേഗത വൎദ്ധിക്കയും ചെയ്യുന്നു. (130-ാം ചോദ്യം
നോക്കുക).

91. വണ്ടികൾ ഇറക്കത്തിൽ എത്രയും വേഗം ഓടുന്നതു എന്തു
കൊണ്ടു?

ഇറക്കത്തിൽ നിലം വണ്ടിയെ ശരിയായി താങ്ങായ്കകൊ
ണ്ടു ഉരസലും നിലത്തിന്റെ വിരോധവും കുറയുന്നു. ഭൂവാ
കൎഷണം വണ്ടി വലിക്കുന്ന മൃഗങ്ങൾക്കു അനുകൂലമായി നി
ല്ക്കുന്നുപോലും. വണ്ടി അല്പം ഓടിയ ശേഷം മൃഗങ്ങൾ വലി
ക്കാതിരുന്നാലും ഭൂവാകൎഷണത്താലും നിഷ്കാരകത്വത്താലും
ഇനി താഴോട്ടു തന്നേ ഓടുകയും ഓട്ടം അധികമായിപ്പോകാതി
രിപ്പാൻ മൃഗങ്ങൾ തടുക്കേണ്ടിയും വരും.

92. തൂവൽ കടലാസ്സുമുതലായ ഘനം കുറഞ്ഞ വസ്തുക്കൾ വീഴുന്നതു മെല്ലേ
ആയ്പോകുന്നതു എന്തുകൊണ്ടു?

അവെക്കു ഘനം കുറെച്ചു മാത്രമേ ഉള്ളൂ എങ്കിലും വളരേ
സ്ഥലത്തെ നിറെക്കുന്നതുകൊണ്ടു വായു അധികം എതിരായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/52&oldid=190561" എന്ന താളിൽനിന്ന് ശേഖരിച്ചത്