ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

ഇവ്വണ്ണം വേണ്ടുവോളം സ്ഥിരത വരുത്തേണ്ടതിന്നു വസ്തുവി
നെ മൂന്നു സ്ഥലങ്ങളിൽ താങ്ങേണ്ടുന്നതു ആവശ്യം. ഈ മൂ
ന്നു സ്ഥലങ്ങളുടെ നടുവിലൂടേ ഘനരേഖ ചെല്ലമ്പോൾ ന
ല്ല സ്വസ്ഥത ഉണ്ടാകുന്നു.

96. ഒരു ഉണ്ട ചരിഞ്ഞ സ്ഥലത്തു വെച്ചാൽ പെട്ടന്നു ഉരുളുന്നതു എ
ന്തുകൊണ്ടു?

ഒരു ഉണ്ട നിലത്തെ ഒരു
റ്റ വിന്ദുവിൽ മാത്രം തൊടു
ന്നു. ചരിഞ്ഞ സ്ഥലത്തു ഘ
നരേഖ തൊടുന്ന വിന്ദുവിലൂ
ടേ ചെല്ലായ്കകൊണ്ടു ഈ ചരിഞ്ഞ സ്ഥലം ഘനത്തിന്റെ
കേന്ദ്രത്തെ താങ്ങായ്കയാൽ ഉണ്ട വീണു ഘനത്തിന്റെ കേന്ദ്ര
വും ഉണ്ട തൊടുന്ന വിന്ദുവും ലംബാകൃതിയായി നില്ക്കുംവരേ
ഉരുളും

97. നാം മലകയറുമ്പോൾ കനിഞ്ഞു നടക്കുന്നതു എന്തുകൊണ്ടു?

നമ്മുടെ ശരീരത്തിൽ ഘനത്തിന്റെ
കേന്ദ്രം ഉദരപ്രദേശത്തു കിടക്കുന്നു. സ
മനിലത്തു കൂടി നടക്കുമ്പോൾ ഘനരേ
ഖ നമ്മുടെ കാലുകളുടെ ഇടയിൽ വീണി
ട്ടു നാം വീഴാതേ നില്ക്കുന്നു. ചരിഞ്ഞ
സ്ഥലത്തോ നിവിൎന്നു നടക്കുമ്പോൾ ഘനരേഖ ചുവട്ടടിക്കു
പിറകിൽ വീഴുന്നതിനാൽ നില തെറ്റിപ്പോകുന്നു. കുനിഞ്ഞു
നടക്കുമ്പോൾ ഘനത്തിന്റെ കേന്ദ്രത്തെ മുനോട്ട ആക്കുന്ന
തിനാൽ ഘനരേഖ വീണ്ടും കാലുകളുടെ ഇടയിൽ വീഴുന്നതു
കൊണ്ടു സ്ഥിരമായി നില്പാൻ കഴിയുന്നു.

3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/55&oldid=190567" എന്ന താളിൽനിന്ന് ശേഖരിച്ചത്