ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

സ്ഥിരത ഇല്ലായ്കകൊണ്ടു വേഗം തളൎന്നു പോകുന്നതു. കൈ
വീശുന്നതിനാലോ ഘനത്തിൻ കേന്ദ്രത്തിന്റെ സ്ഥിതിയിൽ
ഏറേ മാറ്റം വരാതേ സ്ഥിരത അധികമായി ഉണ്ടാകുന്നു.

105. ഉയരം കൂടുന്ന ഒരു വസ്തുവും ഉയരം കുറഞ്ഞ ഒരു വസ്തുവും ഒരു
സ്ഥിതിയിൽ ചാഞ്ഞുനില്ല,മ്പോൽ ഉയരം കൂടിയ വസ്തു വീഴുന്നതിന്നു അധികം
എളുപ്പമുള്ളതെന്തുകൊണ്ടു?

ഒരു വസ്തുവിൻ ഘനരേഖ അതിൻ അടിസ്ഥാനത്തിൽ
വീഴുംവരേ ആ വസ്തു വീഴുന്നില്ല. നമ്മുടെ ഒന്നാമത്തേ ചിത്ര
ത്തിൽ നാം കാണുന്നതു (7) എത്രയും സ്ഥിരമായി നില്ക്കുന്നു.
രണ്ടാമത്തേ ചിത്രത്തിൽ കാണുന്ന വസ്തുവിന്നു വളരേ ആ
പത്തുണ്ടു. (8) ഇനി അല്പം മാത്രം ചാഞ്ഞു പോയാൽ വീ
ഴും. മൂന്നാമത്തേ ചിത്രത്തിൽ കാണുന്ന വസ്തു (9) എങ്ങി
നെ എങ്കിലും വീഴേണം. അങ്ങിനേ തന്നേ നാലാമത്തേ ചി
ത്രത്തിൽ (10) നാം കാണുന്ന വണ്ടിക്കു വളരേ അപകടത്തിന്നു
എളുപ്പം ഉണ്ടു. എന്നാൽ ഘനരേഖ ചക്രം നില്ക്കുന്ന സ്ഥല
ത്തിൽ വീഴുകയാൽ വീണുപോകയില്ല. ശേഷമുള്ള ചിത്രങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/58&oldid=190574" എന്ന താളിൽനിന്ന് ശേഖരിച്ചത്