ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

ഈ വക പാനപാത്രങ്ങൾക്കു വളരേ തടിച്ച വളഞ്ഞൊ
രു ചുവടു ഉണ്ടാകകൊണ്ടു ഘനത്തിന്റെ കേന്ദ്രം പാത്രത്തി
ന്റെ അടിയിൽ കിടക്കുന്നു. ഇതു ഹേതുവായിട്ടു പാനപാത്ര
ത്തെ മേശമേൽ ചരിച്ചവെക്കുമ്പോൾ ഘനരേഖ മേശമേൽ
വീഴുന്നില്ല. ഘനത്തിന്റെ കേന്ദ്രത്തെ താങ്ങേണ്ടതിന്നു ഈ
പാനപാത്രം തന്നാലേ എഴുനീറ്റു നിവിൎന്നുനില്ക്കുന്നു.

107. ഒരു സൂചിയുടെ അറ്റത്തു ഒരു നാണ്യം വെച്ച് ഇതിൻ രണ്ടു ഭാഗ
ത്തും ഒരു മുള്ളിനെ കുത്തി ഒരു കിടേശ നിറുത്തിയാൽ നാണ്യം സ്ഥിരമായ്നില്ക്കു
ന്നതു എന്തുകൊണ്ടു?

ആരണ്ടു മുള്ളുകളെ ഇടുന്നതിനാൽ ഘനത്തിന്റെ കേന്ദ്രം
സൂചിയുടെ അറ്റത്തിൻ കീഴിൽ വീഴും; താങ്ങുന്ന സ്ഥല
ത്തിൻ കീഴിൽ ഇരിക്കുന്നതുകൊണ്ടു ഈ വസ്തു മുഴുവൻ ഒരു വി
ധേന തുങ്ങുകയാൽ വീഴുവാൻ കഴിവില്ലപോലും. ഇതു സ്ഥി
രസ്ഥിതിക്കു ഒരു ദൃഷ്ടാന്തം.

108. ഒരു പമ്പരം തിരിയുമ്പോൾ വീഴാത്തതു എന്തുകൊണ്ടു?

പമ്പരം സസ്ഥതയിലിരിക്കുന്ന സമയം വേണ്ടുവോളം
അടിസ്ഥാനം ഇല്ലായ്കയാലും തിരിയുന്ന സമയം ഘനത്തി
ന്റെ കേന്ദ്രം ഇടവിടാതേ അതിന്റെ സ്ഥിതിയെ മാറ്റുന്നതു
കൊണ്ടും എല്ലാ ദിക്കിലേക്കും വീഴുവാൻ താല്പര്യം കാണിക്കു
ന്നതുകൊണ്ടും വീഴേണ്ടതിന്നു തഞ്ചവും സമയവും ഇല്ല.

അങ്ങിനേ തന്നേ വിരലിന്മേൽ ഒരു വടി നിറുത്തി കുറേ
സമയത്തേക്കു വീഴാതേ കൊണ്ടുപോവാൻ കഴിയും. വടി ഒരു
ദിക്കിലേക്കു വീഴും എന്നു തൊടുന്നതിനാൽ അറിഞ്ഞ ഉടനേ
നാം കൈയെയും വടിയുടെ അടിസ്ഥാനത്തെയും ആ ദിക്കി
ലേക്കു നീക്കുന്നതിനാൽ ഘനത്തിന്റെ കേന്ദ്രത്തെ താങ്ങുന്നു.
വലിയ വടി ആയിരുന്നാൽ കാൎയ്യം അധികം എളുപ്പം എ
ന്നറിക!

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/60&oldid=190579" എന്ന താളിൽനിന്ന് ശേഖരിച്ചത്