ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

117. ആപ്പു അടിച്ചു വലിയ മുട്ടികളെ എളുപ്പത്തിൽ കീറുവാൻ കഴിയു
ന്നതെങ്ങിനേ?

മുമ്പേത്ത ചോദ്യത്തിൽ കാണിച്ച യ
ന്ത്രങ്ങൾ രണ്ടു തമ്മിൽ ചേൎക്കുന്നതിനാൽ
ഒരു ആപ്പു ഉളവാകും. അതുകൊണ്ടു വിറകു
ആപ്പിന്റെ പ്രവേശനത്തിന്നു നേരേ വി
രോധിക്കുന്നതിനാൽ ഉളവാകുന്ന ശക്തി ആ
പ്പിന്റെ ചായ്വു നിമിത്തം രണ്ടു ശക്തികളായി
വിഭാഗിച്ചുപോകും. ഒന്നു ലംബമായി മേലോട്ടു പൊന്തിക്കുന്ന
ശക്തിയും മറേറ്റതു ആപ്പു പ്രവേശിക്കുന്ന ശക്തിയിന്മേൽ ലംബ
മായി നില്ക്കുന്ന ശക്തിയും തന്നേ. ഈ രണ്ടു ശക്തികൾ സമ
വും അന്യോന്യം പ്രതികൂലവുമായി വ്യാപരിക്കുന്നതുകൊണ്ടു ഇ
ല്ലാതേ പോകും. അതുകൊണ്ടു മേലോട്ടു പൊന്തിക്കുന്ന ശ
ക്തിയെ മാത്രം അടിക്കുന്നതിനാൽ ജയിക്കേണ്ടിവരും. ആപ്പി
ന്റെ രീതി ഏറുന്തോറും ജയിപ്പാനുള്ള വിരോധവും വൎദ്ധി
ക്കും. എന്നാൽ ആപ്പിനെ കൂൎപ്പിക്കുന്നേടത്തോളം വിറകി
ന്റെ വിരോധം വൎദ്ധിക്കയും ചെയ്യും. മഴുവും ഒരുവക ആപ്പു
തന്നേ. അതിനു അല്പം വീതി മാത്രം ഉണ്ടാകയാൽ എളുപ്പ
ത്തിൽ പ്രവേശിക്കുന്നെങ്കിലും ഇരുഭാഗങ്ങളിൽനിന്നു വിറകു
അതിനെ വളരേ ഞെരുക്കും താനും.

118. ഒരു ഭവനത്തിന്റെ തട്ടുപലക കറേ വളഞ്ഞുപോയാൽ ഒരു ആപ്പു
വെക്കുന്നതിനാൽ വീണ്ടും നേരേയാക്കുവാൻ കഴിയുന്നതെങ്ങിനേ?

ഈ ആപ്പു ചരിഞ്ഞ ഒരു വിധം പടങ്ങു ആകകൊ
ണ്ടു പലകയെ പൊന്തിക്കേണ്ടതിന്നു ഘനത്തെ മുഴുവൻ
വിരോധിപ്പാൻ ആവശ്യമില്ല. നാം ഈ പലകയെ ഒരു വിധേ
ന ആ ആപ്പിന്മേൽ മേലോട്ടു ഉന്തിയുയൎത്തീട്ടു ഘനത്തിന്റെ
ഒരംശത്തെ ആപ്പു താങ്ങുന്നു; ശേഷിക്കുന്നതു മാത്രം ആപ്പ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/70&oldid=190602" എന്ന താളിൽനിന്ന് ശേഖരിച്ചത്