ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

മുട്ടുന്നതിനാൽ ജയിപ്പാൻ ആവശ്യം. ആപ്പിന്റെ ഉയരം കുറ
ഞ്ഞിരിക്കുന്നേടത്തോളം പലകയെ പൊന്തിപ്പാൻ എളുപ്പമാ
യ്ത്തീരും താനും.

119. ഒരു പിരിയാണികൊണ്ടു പ്രദാൎത്ഥങ്ങളെ ഇത്ര അമൎത്തുവാൻ കഴി
യുന്നതെന്തുകൊണ്ടു?

പിരിയാണി എന്നതു ഗോളസ്തംഭത്തിന്റെ ചുറ്റും വെക്ക
പ്പെട്ടിരിക്കുന്ന ചരിവ് അത്രേ. അതുകൊണ്ടു ഇതിനെ വല്ലതും
വിരോധിക്കുമ്പോൾ വിരോധത്തിന്റെ ഒരംശം നിഷ്ഫലമായി
പ്പോയിട്ടു ഈ പിരിയാണിക്കു വിരോധമായി നില്ക്കുന്ന വലിയ
ഒരു ശക്തിയെ ജയിപ്പാൻ കഴിയും. ഈ പിരിയാണി ചരിഞ്ഞി
രിക്കുന്ന സ്ഥലത്താൽ ഉളവാകുന്നതുകൊണ്ടു പിരിയാണിയുടെ
വൃത്തപരിധി ആ ചരിവിന്റെ നീളത്തോടും പിരിയാണിയു
ടെ ഒരു പിരിയുടെ ഉയരം ആ ചരിവിന്റെ ഉയരത്തോടും
സമം; ആയതുകൊണ്ടു പിരിയാണിയുടെ വൃത്തപരിധി ഒരു
പിരിയെക്കാൾ വലുതായിരിക്കുന്നപ്രകാരം വ്യാപരിക്കുന്ന ശ
ക്തി വിരോധിക്കുന്ന ബലത്തെക്കാൾ വലുതാകും. ദൃഷ്ടാന്തം:
ഒരു പിരിയാണിയുടെ വിട്ടത്തിന്റെ നീളം ഒരടിയും ഒരു പി
രിയുടെ ഉയരം ഒരിഞ്ചും എന്നു വരികിൽ ഈ പിരിയാണിമുഖാ
ന്തരം ഒരു റാത്തലിന്നു സമമായ ശക്തികൊണ്ടു 31½ റാത്തലിന്നു
ഒക്കുന്ന ഘനത്തെ വിരോധിപ്പാൻ കഴിയും എന്നറിക. പിരി
യാണിയെ പ്രയോഗിക്കുന്നതിനാൽ ഉണ്ടായ്വരുന്ന ഉരസലിനെ
കുറെക്കേണ്ടതിന്നു നാം പിരിയാണിയോടു മുറ്റും തുല്യമായ ഒരു
വട്ടിനെ ചേൎക്കുന്നു. അതു തുളയുള്ള ഒരു ഗോളസ്തംഭം തന്നേ.
ഇതിന്റെ ഉള്ളിൽ പിരിയാണിയിന്മേൽ പൊങ്ങിവരുന്ന ചരി
ഞ്ഞ സ്ഥലം തന്നേ വെട്ടപ്പെടുന്നതു കാണാം. ചിലപ്പോൾ
പിരിയാണി സ്ഥിരമായി നിന്നിട്ടു വട്ടു അതിൽ ചുറ്റും കയ
റുകയും ഇറങ്ങുകയും ചെയ്യുന്നതു പ്രയോഗം. ഘനമുള്ള

4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/71&oldid=190605" എന്ന താളിൽനിന്ന് ശേഖരിച്ചത്