ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

ള്ള ഭുജത്തിൽ തൂക്കുന്ന ഭാരത്തിന്നു അധികമായ തൂക്കത്താലേ
സമത്വം വരുത്തുവാൻ പാടുള്ളു. ഭുജങ്ങൾ ഒക്കുന്നില്ലെങ്കിൽ
ഒന്നാമതു തുക്കങ്ങളെക്കൊണ്ടു രണ്ടു അംഗങ്ങളെയും സമമാ
ക്കേണം: അതിന്റെ ശേഷമേ സാധനങ്ങളെ തുക്കാവു.

2. ഭുജങ്ങൾക്കു അധികം ഘനം ഏറരുതു.

3. തുലാത്തിന്റെ ഘനത്തിൻ കേന്ദ്രം തിരിയുന്ന വിന്ദു
വിന്റെ അല്പം താഴോട്ടു മാറിക്കിടക്കേണ്ടതു. ഘനത്തിന്റെ
കേന്ദ്രവും തുലാംതിരിയുന്ന വിന്ദുവും ഒരു സ്ഥലത്തിൽ കിട
ക്കുമ്പോൾ തുലാസു നിഷ്പക്ഷസ്ഥിതിയിൽ ഇരിക്കുന്നതുകൊ
ണ്ടു ഭൂമിരേഖയായി നില്ക്കുന്ന സമയത്തു മാത്രമല്ല എല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/76&oldid=190615" എന്ന താളിൽനിന്ന് ശേഖരിച്ചത്