ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

ഉരസൽ അല്പമേയുള്ളൂ. അതുകൂടാതേ ചക്രങ്ങളും തുലാം എ
ന്നപോലേ ഉപകരിക്കുന്നു. ഭാരം അച്ചിന്മേൽ കിടന്നിട്ടു ചെ
റിയ ഭുജത്തെക്കൊണ്ടത്രേ വിരോധിക്കുന്നു. വണ്ടി വലിക്കുന്ന
കുതിരകൾ വലിയ ഭുജമായി നില്ക്കുന്ന ചക്രത്തിൻ ഇല്ലികളു
ടെ അറ്റത്തിൽ വ്യാപരിക്കുന്നു. കുതിരകളുടെ പ്രവൃത്തി വ
ണ്ടിയുടെ ഘനത്തെ വലിക്കുന്നതു അല്ലല്ലോ നിലം അതിനെ
മുഴുവൻ താങ്ങുന്നു താനും. അച്ചിന്റെ ഉരസലിനെയും വഴി
യുടെ പരുപരുപ്പിനെയും മാത്രം കുതിരകൾ തടുക്കുന്നു. ഇവ
യോ വണ്ടിയുടെ ഘനംപോലേ വൎദ്ധിക്കുന്നുള്ളു.

ശീതകാലത്തു വിലാത്തിയിൽ ഹിമം വീണു എല്ലാ ഉര
സൽ നീങ്ങിപ്പോകുന്നതുകൊണ്ടു ആ സമയം ആളുകൾ ച
ക്രമില്ലാത്ത വണ്ടികളെ പ്രയോഗിക്കുന്നു. തീവണ്ടികളെ വലി
ക്കുന്ന യന്ത്രമോ അങ്ങിനേ അല്ല: ആവിയുടെ ശക്തി കുതിര
കളെപ്പോലേ യന്ത്രത്തെ വലിക്കുന്നു എന്നു വിചാരിക്കേണ്ട,
ആവി വണ്ടിയുടെ ചക്രങ്ങളെ തിരിക്കുകയത്രേ. നിലത്തോ
ടുള്ള ഉരസൽകൊണ്ടുമാത്രം ഈ തിരിച്ചൽ ഓട്ടമായി തീരും.
ഈ ഹേതുവാൽ വിലാത്തിയിൽ ശീതകാലത്തു ചിലപ്പോൾ
ഇരിമ്പു പാതയിന്മേൽ കട്ടിയായവെള്ളം നില്ക്കുന്നതിനാൽ ഉ
രസൽ ഇല്ലാതേ പോയിട്ടു യന്ത്രം മുന്നോട്ടു ഓടാതേ അതി
ന്റെ ചക്രങ്ങൾ വെറുതേ തിരിയുന്നതുമാത്രം കാണാം.

129. പലകകളെയും വേറേ സമാനങ്ങളെയും വീട്ടിന്റെ മുകളിൽനിന്നു
വലിച്ചുകയറ്റേണ്ടതിന്നു നാം ഒരു മാതിരി കപ്പി പ്രയോഗിക്കുന്നതു എന്തു
കൊണ്ടു?

അങ്ങിനേയുള്ള കപ്പികൾ രണ്ടു വിധം ഉണ്ടു. 34, 35 എ
ന്നീ രണ്ടു ചിത്രങ്ങളിൽ നാം കാണുന്ന യന്ത്രത്തിന്റെ ഉപ
കാരം വലിച്ചലിൻ ദിക്കു മാറ്റുന്നതത്രേ. അതു തുലാസിനെ
പോലേ രണ്ടു സമമായ ഭുജമുള്ള തുലാം തന്നേയാകുന്നു. തുലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/81&oldid=190627" എന്ന താളിൽനിന്ന് ശേഖരിച്ചത്