ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

തായ വേഗത പ്രാപിക്കുന്നു. ഒന്നാമത്തേ വിനാഴികയിൽ വ
സ്തുവിനെ ആകൎഷിച്ച ശക്തി എപ്പോഴും വ്യാപരിക്കുന്നതുകൊ
ണ്ടു വസ്തുവിന്റെ വേഗത രണ്ടാം വിനാഴികയുടെ അന്തത്തിൽ
64 അടിയും മൂന്നാം വിനാഴികയുടെ അന്തത്തിൽ 96'ഉം 6-ാം
വിനാഴികയുടെ അവസാനത്തിൽ 192'ഉം, അതിൻപ്രകാരം
വീഴുന്ന വസ്തുവിന്റെ വേഗത പിന്തുടരുന്ന ഓരോ വിനാഴിക
യുടെ അന്തത്തിൽ വിനാഴികകളുടെ സംഖ്യപോലേ വൎദ്ധിക്കു
ന്നു എന്നു പറയാം. ഈ സമയങ്ങളിൽ വസ്തു ചെല്ലുന്ന
സ്ഥലത്തെ നോക്കുമ്പോൾ കാൎയ്യം വേറേ. ഒന്നാം വിനാഴിക
യിൽ അതു 16 അടി അകലം വീഴും. ഈ വിനാഴികയുടെ അ
വസാനവേഗത 32' ആകയാൽ രണ്ടാമത്തേ വിനാഴികയിൽ
വസ്തു ഈ വേഗതപ്രകാരം 32 അടി ദൂരം വീഴേണ്ടതു. അതു
കൂടാതേ ഭൂവാകൎഷണം ഈ വിനാഴികയിലും വസ്തുവിനെ 16
അടി വീഴുവാൻ തക്കവണ്ണം വലിക്കുന്നതുകൊണ്ടു വസ്തു രണ്ടാം
വിനാഴികയിൽ 48 അടിയോളം വീഴേണം. രണ്ടാം വിനാഴിക
യുടെ അന്തത്തിൽ വേഗത 64', അതിൻപ്രകാരം വസ്തു മൂ
ന്നാം വിനാഴികയിൽ 64 അടിയോളം വീഴും. അതല്ലാതേ ഭൂ
വാകൎഷണത്താൽ വീഴുന്ന 16 അടി കൂടേ കൂട്ടേണം. ഇവ്വണ്ണം
മൂന്നാം വിനാഴികയിൽ വസ്തു 80 അടിയോളം വീഴും, അങ്ങി
നേ തന്നേ നാലാം വിനാഴികയിൽ 112' അഞ്ചാമത്തിൽ 144;
ഈ അകലങ്ങളെ (16, 48, 80, 112, 144) തമ്മിൽ ഒത്തുനോക്കു
മ്പോൾ (1X16; 3X16; 5X16; 7x16, 9x16;) ഒരു ക്രമം കണ്ടെ
ത്തുവാൻ പ്രയാസം ഇല്ല. അതാവിതു: പിന്തുടരുന്ന വിനാ
ഴികകളിൽ വീഴുന്ന വസ്തുവിന്റെ അകലങ്ങൾ വിഷമസംഖ്യ
യുടെ ക്രമപ്രകാരം വൎദ്ധിക്കും. അതുകൊണ്ടു പല വിനാഴിക
യിൽ ഒരു വസ്തു വീഴുന്ന ദൂരം മുഴുവൻ അറിയേണ്ടതിന്നു പ്ര
യാസം ഇല്ല. ഒന്നാം വിനാഴികയിൽ 16'; രണ്ടാം വിനാഴിക

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/85&oldid=190636" എന്ന താളിൽനിന്ന് ശേഖരിച്ചത്