ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

യിൽ 48'; അതുകൊണ്ടു 2 വിനാഴികയിൽ 64'; മൂന്നു വിനാഴി
കയിൽ 16 + 48+ 80 = 144; നാലു വിനാഴികയിൽ 16 + 48 + 80 +
112 = 256, 16, 64, 144, 266, 256 എന്നുള്ള സംഖ്യകളെ തമ്മിൽ ഒത്തു
നോക്കുമ്പോൾ (16; 4:X6; 9X16; 16X16) വീണ്ടും ഒരു ക്രമം
കാണാമല്ലോ. ഈ സ്ഥലങ്ങൾ വൎദ്ധിക്കുന്നതു 1, 4, 9, 16 അ
ല്ലേങ്കിൽ 12, 22, 32, 42, എന്ന സംഖ്യകൾപ്രകാരം ആകയാൽ
പല വിനാഴികകളിൽ വസ്തുക്കൾ വീഴുന്ന വഴികളെ കണ്ടെ
ത്തേണ്ടതിന്നു ആ വിനാഴികാസംഖ്യ ഏതോ അതിന്റെ വ
ൎഗ്ഗത്തെ 16 എന്ന സംഖ്യയെക്കൊണ്ടു ഗുണിക്കേണം. 10 വിനാ
ഴികയിൽ ഒരു വസ്തു എത്ര അടിദൂരം വീഴും എന്നു ചോദിച്ചാൽ
അതു 102:X16 = 100 X 16 = 1600' വീഴും എന്നത്രേ ഉത്തരം. ഗലി
ലെയി എന്ന മഹാശാസ്ത്രി വീഴ്ചയുടെ ഈ ക്രമങ്ങളെ 1602-ാം
കൊല്ലത്തിൽ സാക്ഷ്യപ്പെടുത്തി. ഈ ക്രമങ്ങൾ ശരിയായി വാ
യു ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ പറ്റു.

ഒരു വസ്തു എറിയുമ്പോൾ അതിന്റെ ദുരവും വേഗതയും
രണ്ടു സംഗതികളെക്കൊണ്ടു ഖണ്ഡിതമാകും. ഒന്നു ഏറു
കൊണ്ടു ഉണ്ടായ ഭേദംവരാത്ത വേഗതയും മറ്റേതു ഭ്രവാക
ൎഷണത്താൽ ഇടവിടാതേ വൎദ്ധിക്കുന്ന വീഴ്ചയുടെ വേഗതയും
തന്നേ. ഈവ്വണ്ണം വഴി എല്ലായ്പോഴും വളഞ്ഞിരിക്കും.

131. ഊഞ്ചൽ എന്നതു എന്തു?

ചരടുകൊണ്ടു കട്ടിയായ വസ്തുവി
നെ കെട്ടീട്ടു ആട്ടമ്പോൾ അതു വീ
ഴ്ചയുടെ ഒരു മാതിരി ഭേദമത്രേ. ഇതു
ഹേതുവായിട്ടു ആടുന്ന വസ്തുവിന്റെ
പെരുമയാലോ ആടുന്ന വഴിയുടെ
വലിപ്പത്താലോ വേഗതയിൽ യാ
തൊരു ഭേദം വരാതേ ചരടിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/86&oldid=190638" എന്ന താളിൽനിന്ന് ശേഖരിച്ചത്