ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

യുള്ള രണ്ടു ചിത്രങ്ങളിൽ (41, 47) നാം സ്പഷ്ടമായി കാണു
ന്നുവല്ലോ. തൂക്കം വീഴുന്നതിനാൽ തിരിയുന്ന ചക്രത്തെയോ
ഇതിനോടു ചേൎക്കപ്പെട്ട വേറൊരു ചക്രത്തെയോ നിശ്ചയിക്ക
പ്പെട്ട സമയങ്ങളിൽ എപ്പോഴും തടുക്കുമ്പോൾ വേഗത വ
ൎദ്ധിപ്പാൻ കഴിയുന്നില്ല. ഇതിന്നായി എപ്പോഴും ഒരുപോ
ലേ നടക്കുന്ന ഒരു വസ്തു വേണം. അതു ഈ അദ്ധ്യായ
ത്തിൽ നാം വിവരിച്ച ചില ചിത്രങ്ങളിൽ കാണുന്ന ഡോള
(Pendulum) തന്നേയാകുന്നു. അതുനിമിത്തം തൂക്കത്താൽ
തിരിയുന്ന ചക്രത്തിൻ പിമ്പിൽ ഒരു ഡോള കെട്ടിത്തൂക്കി ഈ
ഡോളയുടെ മേല്ഭാഗത്തോടു വളഞ്ഞിരിക്കുന്ന ഇരിമ്പുകഷണ
ത്തെ ചേൎത്തിട്ടു ഡോള ആട്ടുന്നതിനാൽ ഒരു തുലാം എന്ന
പോലേ കയറുകയും ഇറങ്ങുകയും ചെയ്യുമളവിൽ 47-ാം ചിത്ര
ത്തിൽ N N; 41-ാം ചിത്രത്തിൽ C M അതിന്റെ രണ്ടു കൊ
ക്കുകൾ ചക്രത്തിന്റെ (M 47-ാം B 41-ാം ചിത്രത്തിൽ) പല്ലു
കളുടെ ഇടയിൽ പ്രവേശിച്ചു എപ്പോഴും ഒരിക്കൽ വലഭാഗ
ത്തും ഒരിക്കൽ ഇടഭാഗത്തും ചക്രത്തെ തടുക്കുന്നതുകൊണ്ടു
ചക്രം സമമായി തിരിയും. ഒരു ഡോളയുടെ ആട്ടത്തിന്നു
സമമായ സമയം ആവശ്യമാകകൊണ്ടു ഡോള ചക്രങ്ങളെ
നടത്തുമ്പോൾ വേഗത എപ്പോഴും സമമായിരിക്കും. (ശീതോ
ഷ്ണത്താലും ഭൂവാകൎഷണത്താലും ഡോളെക്ക് വരുന്ന ക്രമക്കേ
ടുകളെയും ഭേദങ്ങളെയും കുറിച്ചു 136, 137 ചോദ്യങ്ങളിൽ നോ
ക്കുക) 3. ചക്രങ്ങൾ ഇപ്രകാരം സമമായിരിക്കുന്ന വേഗതയോ
ടേ തിരിഞ്ഞുതുടങ്ങിയാൽ ഒന്നു കൂടേ ആവശ്യമുള്ളൂ. അതോ
മണിക്കൂറിനെയും നിമിഷത്തെയും അറിയേണ്ടുന്നതിന്നു പറ്റു
ന്ന വേഗത ഉണ്ടാവുന്നതത്രേ. അതു വിശേഷാൽ നമ്മുടെ
51-ാം ചിത്രത്തെ നോക്കുന്നതിനാൽ തെളിയും. (48, 44, 49)
എന്നീ ചിത്രങ്ങളിൽ കാണുന്നപ്രകാരം രണ്ടു ചക്രങ്ങളെ ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/97&oldid=190665" എന്ന താളിൽനിന്ന് ശേഖരിച്ചത്