ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

മ്മിൽ ചേൎക്കുന്നതിനാൽ ചലനത്തെ വരുത്തുന്നതു മാത്രമല്ല
അതിന്നു ദിഗ്വ്യത്യാസം കൂടേ വരുത്തുവാൻ കഴിയും. ഒരു ഉ
പകാരം കൂടേ ഉണ്ടു. ഒരു ചെറിയ ചക്രവും വലിയ ചക്രവും
തമ്മിൽ ചേൎക്കുന്നതിനാൽ അവയുടെ തിരിവിനെ ബദ്ധപ്പെടു
ത്തുവാനും താമസിപ്പിപ്പാനും കഴിയും. ദൃഷ്ടാന്തം: 50-ാം
ചിത്രത്തിൽ ചെറിയ ചക്രത്തിന്നു 12
പല്ലുകളും വലിയ ചക്രത്തിന്നു 72 പ
ല്ലുകളും ഉണ്ടെന്നുവരികിൽ വലിയ ച
ക്രത്തിന്റെ വൃത്തപരിധി ചെറിയ ച
ക്രത്തിന്റേതിനെക്കാൾ 6 പ്രാവശ്യം
വലുതാകകൊണ്ടു വലിയ ചക്രം ഒരി
ക്കൽ തിരിയുമളവിൽ ചെറിയ ചക്രം
6 മടങ്ങു തിരിഞ്ഞു 6 വട്ടം അധികം
വേഗത്തിൽ ഓടേണം. 51, 47 എന്നീ ചിത്രങ്ങളിൽ E F K
എന്ന ചക്രങ്ങളെക്കൊണ്ടു തിരിക്കപ്പെട്ട ചക്രം (L) ഒരു മ
ണിക്കൂറിൽ ഒരിക്കൽ തിരിയുമ്പോൾ നീട്ടപ്പെട്ട ഈ ചക്രത്തി
ന്റെ അച്ചു (a—a 51) ഒരു മണിക്കൂറിൽ ഒരിക്കൽ തിരിഞ്ഞു
വലിയ കൈ (52) ഘടികാരത്തിൻ മേൽഭാഗത്തിൽ ഉള്ള വൃ
ത്തത്തിന്റെ ചുറ്റും സഞ്ചരിക്കും. ഈ വേഗത ഉണ്ടാകേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/98&oldid=190667" എന്ന താളിൽനിന്ന് ശേഖരിച്ചത്