ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HER 231 HEY

Herald, s. ദൂതൻ; സന്ദിഷ്ടാൎത്ഥൻ, മുന്നൊ
ടി, വിളിച്ചുപറയുന്നവൻ.

Heraldry, s. സന്ദിഷ്ടാൎത്ഥന്റെ സ്ഥാനം,
ദൂതന്റെ സ്ഥാനം; സ്ഥാനചിഹ്നം.

Herb, s. സസ്യം, തൃണാദി, മൂലിക.

Herbage, s. തൃണാദികൾ; മെച്ചിൽ സ്ഥ
6ലം; തീറ്റവകാശം.

Herbal, s. മൂലികളുടെ ഗുണാഗുണങ്ങളെ
വണ്ണിക്കുന്ന ശാസ്ത്രം.

Herbalist, or Herbalist, s. മൂലികകളെ
അറിയുന്ന വിദ്വാൻ.

Herbescent, a. മൂലികകളായി വളരുന്ന.

Herbols, a, മൂലികകൾ നിറഞ്ഞു.

Herbv, a, മൂലികവകയായുള്ള.

Herd, s. കന്നുകാലികൂട്ടം, കൂട്ടം, നിവഹം.

To Herd, v. n. കൂട്ടമായി നടക്കുന്നു, നി
വഹംകൂടുന്നു.

Herdman, , മെയ്ക്കാരൻ, ഗൊപാ
Herdsman, ലൻ.

Here, ad. ഇവിടെ, ഇങ്ങ, ഇവിടത്തിൽ.

Hereabouts, ad. ഇവിടത്തിൽ, ൟസ്ഥ
ലത്തിനടുത്ത.

Hereafter, ad. ഇനിമെലാൽ, മെലാൽ.

Hereat, ad. ഇവിടത്തിൽ, ഇതിങ്കൽ.

Hereby, ad. ഇതകൊണ്ട, ഇതിനാൽ.

Hereditable, a. അവകാശമാക്കാകുന്ന,
സ്വകീയമാക്കാകുന്ന.

Hereditament, s. അവകാശം, സ്വകീയം.

Hereditary, a. അവകാശത്താലുള്ള, സ്വ
കീയമായുള്ള, ആത്മീയമായുള്ള, പരമ്പ
രമായുള്ള

Herein, ad, ഇതിൽ, ഇതിലെക്ക, ഇക്കാൎയ്യ
ത്തിൽ.

Hereof, ad, ഇതിൽ, ഇതിൽ നിന്ന.

Hereon, ad, ഇതിങ്കൽ, ഇതിന്മേൽ.

Hereout, ad. ഇതിൽനിന്ന.

Heresy, ad. വെദവിപരീതം, മതവിരോ
ധം, പാഷണ്ഡത, സത്യമതദൈഷം, ദു
ൎമ്മാൎഗ്ഗം.

Heresiarch, v. വെദവിപരീതപ്രമാണി.

Heretic, s. വെദവിപരീതക്കാരൻ, മത
വിരോധി, പാഷണ്ഡി, വെദവിരുദ്ധ
സിദ്ധാന്തി.

Heretical, a. വെദവിപരീതമുള്ള, സത്യ
മതവിരോധമുള്ള.

Heretically, ad. വെദവിപരീതമായി,
പാഷണ്ഡമായി.

Hereto, ad. ഇവിടെക്ക, ഇത്രത്തോ
Hereunto, ad. ളം.

Heretofore, ad. മുമ്പിനാൽ, പണ്ടെ, ഇ
തിനമുമ്പിൽ.

Herewith, ad. ഇതിനൊട, ഇതകൊണ്ട;
ഉടനെ.

Heritable, a, അവകാശമായനുഭവിക്കുന്ന.

Heritage, s. അവകാശം, സ്വകീയത്വം.

Hermaphrodite, s. നപുംസകൻ; പെ
ണ്ണാലി; ആണും പെണ്ണം കൂടിയ ജന്തു.

Hermetic, a. രസവാദ സംബന്ധമു
Hermetical, ള്ള.

Hermit, s. വനവാസി, ഋഷി, വനസ
ഞ്ചാരി, തപസ്വി, മുനി.

Hermitage, s, മുനിവാസസ്ഥലം, സിദ്ധാ
ശ്രമം, തപസ്വികളുടെ ഇരിപ്പിടം.

Hermitical, a. ഋഷിയൊട ചെൎന്ന.

Hernia, s. വ്യാധിപൊട്ടൽ.

Hero, s. പരാക്രമി, വിക്രമൻ, വീരൻ, വീ
ൎയ്യശാലി, ശൂരൻ.

Heroic, a. പരാക്രമമുള്ള, വീരന്നടു
Heroical, a. ത്ത, വീൎയ്യമുള്ള, ശൌൎയ്യമു
ള്ള.

Heroically, ad. പരാക്രമമായി, ശൌ
Heroicly, ൎയ്യമായി, വീൎയ്യമായി.

Heroine, s. പരാക്രമമുള്ള സ്ത്രീ, വീൎയ്യം പ
രാക്രമി.

Heroism, s. പരാക്രമം, വിക്രമം, വീൎയ്യ
ത; ശൂരത, ശൌൎയ്യം.

Heron, s. ഞാറപക്ഷി.

Herpes, s. അണ്ഡവാതം.

Herring, s. ഒരു ചെറുമീനിന്റെ പെർ.

Hers, pron. അവളുടെത, അവൾക്കുള്ളത.

Herself, pron. അവൾ തന്നെ.

Hesitancy, s. സംശയം, സന്ദേഹം, അ
നുമാനം, നിശ്ചയമില്ലായ്മ.

To Hesitate, a. n. സംശയിക്കുന്നു, അനു
മാനിക്കുന്നു, സന്ദെഹപ്പെടുന്നു, ശങ്കിക്കു
ന്നു, സങ്കൊചിക്കുന്നു; ഇടറുന്നു, പരുങ്ങു
ന്നു, താമസിക്കുന്നു, തടയുന്നു.

Hesitation, s. സംശയം, അനുമാനം, നി
ശ്ചയമില്ലായ്മ, സന്ദെഹം, ശങ്ക, സങ്കൊ
ചം; കുഴപ്പം; ഇടക, തടവ.

Hest, s. കല്പന.

Heterodox, a. പൊതുവിലുള്ള ഉപദേശ
ത്തെവിട്ടു പൊകുന്ന വിത്യാസചിന്തയു
ള്ള; മതഭെദമുള്ള.

Heterogeneous, a. വെറെ ജാതിയായു
ള്ള, ജാതിവ്യത്യാസമുള്ള, അnyaപ്രകൃതി
യായുള്ള, താറുമാറുള്ള.

To Hew, v. a. മഴവുകൊണ്ട വെട്ടുന്നു,
വെട്ടിക്കളയുന്നു; നുറുക്കുന്നു; ചെത്തുന്നു;
കൊത്തുന്നു.

Hewer, s. മരംവെട്ടുന്നവൻ, കല്ലുചെത്തു
ന്നവൻ.

Hexagon, s. ആറു പട്ടമുള്ള വൃത്തം.

Hexagonal, a. ആറു പട്ടമുള്ള.

Hexameter, s. ആറു പദമുള്ള ശ്ലൊകം.

Hey, interj. ഹാ, ഹിഹി, ഹീ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/243&oldid=178097" എന്ന താളിൽനിന്ന് ശേഖരിച്ചത്