ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REB 372 REC

Reaper, s. കൊയിത്തുകാരൻ.

Reapinghook, s. കൊയിത്തരുവാൾ.

ear, s. പിമ്പട, പിന്നണി, ഒടുക്കത്തെ
പന്തി.

Rear, a. പച്ചയുള്ള, പാതിവെന്ത, പാതി
ചുട്ട.

To Rear, v. a. ഉയൎത്തുന്നു; പിടിച്ചെഴു
നീല്പിക്കുന്നു; വളൎത്തുന്നു, പഠിപ്പിക്കുന്നു,
അഭ്യസിപ്പിക്കുന്നു; ഉദ്യൊഗിപ്പിക്കുന്നു.

Rearmouse, s. വാവൽ.

Rearward, s. പിമ്പട, സെനയിൽ ഒടു
ക്കത്ത അണി; ഒടുക്കത്തെ ഭാഗം.

To Reascetnd, v. n. പിന്നെയും കരെറുന്നു.

Reason, s. ബുദ്ധി; ഹെതു, കാരണം; വി
വെകം; ന്യായം; യുക്തി; മിതം.

To Reason, v. n. ന്യായംപറയുന്നു, വ്യ
വഹരിക്കുന്നു, യുക്തിപറയുന്നു; തൎക്കിക്കു
ന്നു.

Reasonable, a. ബുദ്ധിയുള്ള, വിവെകമു
ള്ള; ന്യായമുള്ള; ന്യായത്തിനടുത്ത, യു
ക്തിയുള്ള, മിതമുള്ള.

Reasonableness, s. വിവെകം, വിശെഷ
ജ്ഞാനം, ന്യായം.

Reasoner, s. വ്യവഹാരി, ന്യായം പറയു
ന്നവൻ.

Reasoning, s.വ്യവഹാരം, ന്യായവച
നം, യുക്തിവാക്ക.

To Reassemble, v. a. &. n. രണ്ടാമത
ആൾകൂട്ടംകൂട്ടുന്നു; രണ്ടാമത കൂടുന്നു.

To Reave, v. a. മൊഷ്ടിച്ചെടുക്കുന്നു, അ
പഹരിക്കുന്നു; പിടിച്ചുപറിക്കുന്നു.

To Rebaptize, v. a. രണ്ടാമത ജ്ഞാന
സ്നാനം കഴിക്കുന്നു.

To Rebate, v. a. മൂൎച്ചയില്ലാതാക്കുന്നു, മെ
ഴുന്നനെയാക്കുന്നു.

Rebec, s. മൂന്ന തന്ത്രിയുള്ളൊരു വീണ.

Rebel, s. ദ്രൊഹി, രാജ്യദ്രൊഹി, കലഹ
ക്കാരൻ, മത്സരക്കാരൻ.

To Rebel, v. n. മത്സരിക്കുന്നു, കലഹിക്കു
ന്നു; ദ്രൊഹം ചെയ്യുന്നു, വിരൊധിക്കുന്നു.

Rebellion, s. മത്സരം, ദ്രൊഹം, സ്വാമി
ദ്രൊഹം, രാജവിരൊധം.

Rebellious, a. മത്സരമുള്ള; ദ്രൊഹമുള്ള,
രാജദ്രൊഹമുള്ള.

To Rebound, v. n. ഉതെക്കുന്നു, മടങ്ങു
ന്നു; പുറകൊട്ട തെറിക്കുന്നു, മറുകുറ്റി
പായുന്നു.

Rebound, s. ഉതെപ്പ, പുറകൊട്ടുള്ള തെ
റിപ്പ, മടക്കം, മറുകുറ്റിപാച്ചിൽ.

To Rebuff, v. a. പിന്നൊക്കം തള്ളുന്നു,
തടുക്കുന്നു, മടക്കുന്നു, വിലക്കുന്നു.

Rebuff, s. പിന്നൊക്കമുള്ള തള്ളൽ, തടവ,
വിലക്ക.

Rebuild, v. a. വീണ്ടും പണിയുന്നു, രണ്ടാ
മത പണിയിക്കുന്നു, കെടുപൊക്കുന്നു.

To Rebuke, v. a. ശാസിക്കുന്നു, ശിക്ഷി
ച്ച പറയുന്നു, ആക്ഷെപിക്കുന്നു.

Rebuke, s. ശാസന, ആക്ഷെപം, വാ
ക്കുശിക്ഷ.

Rebus, s. ഒരു വിധം തീൻകഥ.

To Recall, v. a. രണ്ടാമത വിളിക്കുന്നു,
തിരിച്ചു വരുത്തുന്നു; വെണ്ട എന്ന വെക്കു
ന്നു; പറഞ്ഞതിനെ ഇല്ലായ്മചെയ്യുന്നു.

Recall, s. രണ്ടാം വിളി, തിരിച്ചുവരുത്തു
ക; പുനരാഹ്വാനം.

To Recant, v. a. മറുത്തുപറയുന്നു, പറ
ഞ്ഞതിനൊ ചെയ്തതിനൊ വിരൊധം പ
റയുന്നു, നിഷെധിക്കുന്നു.

Recantation, s. മറുത്ത പറയുക; പറഞ്ഞ
തിന വിരൊധമായി രണ്ടാമത പറയു ക; നിഷെധം.

To Recapitulate, v. a. ആവൎത്തിച്ചുപറ
യുന്നു, വിവരത്തെ ഒക്കെയും പിന്നെയും
ചുരുക്കി പറയുന്നു.

Recapitulation, s. ആവൎത്തിച്ച പറയുക.

Recaption, s. തടവ, പുനൎപ്പിടിത്തം.

To Recarry, v. a. തിരിച്ചുകൊണ്ടുപൊ
കുന്നു.

To Recede, v. n. പിൻമാറുന്നു, പിൻവാ
ങ്ങുന്നു, പുറകൊട്ട വീഴുന്നു; ഒതുങ്ങുന്നു;
മടങ്ങുന്നു.

Receipt, s. പരിഗ്രഹണം, സ്വീകാരം,
സൽകാരം; വരവ; പറ്റ; പറ്റൂചിട്ട;
ഔഷധച്ചാൎത്ത; മരുന്നവകകൾക്കും മറ്റും
എഴുതുന്ന കുറി.

Receipts and disbursements, വരവു
ചിലവ.

Receivable, a. കൈക്കൊള്ളാകുന്ന, അം
ഗീകാരയുക്തമുള്ള, സ്വീകരിക്കതക്ക.

To Receive, v. a. വരവപറ്റുന്നു, പറ്റു
ന്നു, വാങ്ങുന്നു, കൈക്കൊള്ളുന്നു; ലഭിക്കു
ന്നു; കൊള്ളുന്നു, കയ്യെല്ക്കുന്നു, ചെൎത്തുകൊ
ള്ളുന്നു; അംഗീകരിക്കുന്നു, പരിഗ്രഹിക്കു
ന്നു, സ്വീകരിക്കുന്നു.

Receiver, s. വാങ്ങുന്നവൻ, പരിഗ്രാഹ
കൻ ; കൈക്കൊള്ളുന്നവൻ; മുതൽപിടി
ക്കാരൻ; മൊഷ്ടിക്കപ്പെട്ട വസ്തുക്കളെ വാ
ങ്ങുന്നവൻ; മദ്യം വാറ്റുന്ന പാത്രം.

Recency, s. പുതുക്കം, നവീനം, നൂതനം.

Recension, s. വിവരണം.

Recent, a. പുതിയ, നവമായുള്ള, നവീ
നമായുള്ള, ഇപ്പൊളുണ്ടായ.

Recentness, s. നവീനത.

Receptacle, s. വസ്തുക്കളെ സൂക്ഷിച്ചവെ
ക്കുന്ന സ്ഥലം, കലവറ.

Reception, s. അംഗീകരണം, പരിഗ്രഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/384&oldid=178238" എന്ന താളിൽനിന്ന് ശേഖരിച്ചത്