ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88

ചെമ്പ കിട്ടി. അവൻ മറ്റെ മൂന്നാളെയും നൊക്കി ഇനിക്ക
ചെമ്പ മതി ഞാൻ ഇവിടെ നില്ക്കുന്നെയുള്ളു എന്ന പറഞ്ഞ
ആ ചെമ്പ കാളപ്പുറത്ത കയറ്റിക്കൊണ്ടുപൊയി. മറ്റെ മൂന്നു
പെർ കുറെയ കൂടി മുമ്പൊട്ട പൊയപ്പൊൾ രണ്ടാമത്തവന്റെ
കുടുക്ക താഴെ വീണു അവിടെ കിളെച്ച നൊക്കിയാറെ വളരെ
വെള്ളി കിട്ടി. അവൻ തന്റെ ചങ്ങാതിമാരെ നൊക്കി തനിക്ക
ൟ വെള്ളി മതി താനിവിടെ നില്ക്കുന്നതെയുള്ളു എന്ന പറ
ഞ്ഞ ആ വെള്ളി ഒക്കെയും എടുപ്പിച്ചുകൊണ്ടുപൊയി. പിന്നെ
മറ്റെ രണ്ട പെരും കുറഞ്ഞൊന്ന കൂടി അപ്പുറം പൊയപ്പൊൾ
മൂന്നാമത്തവന്റെ കുടുക്ക നിലത്ത വീണു അവിടെ തൊണ്ടി
നൊക്കിയാറെ വളരെ സ്വൎണ്ണം കിട്ടി. അന്നെരം തന്റെ ച
ങ്ങാതിയായ നാലാമത്തവനെ നൊക്കി നാം രണ്ടാളും ൟ സ്വ
ൎണ്ണം കൊണ്ടുപൊയി സുഖമായിരിക്കാം നീ ഏകനായിട്ട പൊ
യി എന്തിന കഷ്ടപ്പെടുന്നു ഇവിടെ നില്ക്ക എന്ന പറഞ്ഞാ
റെ അവന്റെ വാക്ക കെൾക്കാതെ പിന്നെയും കുറയ ദൂരം മു
മ്പൊട്ട പൊയപ്പൊൾ അവന്റെ തലയിലെ കുടുക്കയും താഴ
ത്ത വീണു അവിടെ തൊണ്ടി നൊക്കിയാറെ ഇരിമ്പ കിട്ടി.
അപ്പൊൾ അവൻ ബഹു വ്യസനാക്രാന്തനായി സ്നെഹിത
ന്റെ വാക്ക കെൾക്കാതെ ഞാൻ പൊന്നുവല്ലൊ മതി ഇനി
എങ്കിലും അവന്റെ അടുക്കലെക്ക പൊയി അവൻ തരുന്നെ
ടത്തൊളം പൊന്ന വാങ്ങി അതുകൊണ്ട സുഖമായിരുന്നകൊ
ള്ളാമെന്ന വിചാരിച്ച അവനെ തെടിപ്പൊയാറെ അവനെ ക
ണ്ടകിട്ടിയില്ല. അതുകൊണ്ട തന്നെ വിഷാദിച്ച തനിക്ക പ്രാ
പ്തമായ ഇരിമ്പെങ്കിലും വിറ്റ കാലം കഴിക്കാമെന്ന വെച്ച
ആ സ്ഥലം തെടിപ്പൊയാറെ അതും കണ്ടില്ല. എന്നാറെ ന
ന്നെ വിചാരപ്പെട്ട മടങ്ങി പട്ടണത്തിൽ വന്ന എരന്ന കാലം
കഴിച്ച വന്നു. ആകയാൽ ആപ്തന്മാരായവർ പറയുന്ന ബു
ദ്ധി കെൾക്കാത്തവൻ വൃദ്ധിയാകയില്ല.

മന്ദാരപുരം Mandharapooram a city so called. അന്ന വസ്ത്രങ്ങൾ
ക്ക വകയില്ലാതെ being without the means of obtaining food and clothes.
അന്നം rice and വസ്ത്രം a garment, these are both sanscrit terms com-
monly used in Hindoo Languages of southern India. കഷ്ടസ്ഥിതി
a state of distress. കഷ്ടം distress difficulty, and സ്ഥിതി state, s. n.
ദരിദ്രദശ a state of poverty, s. n. അനുഭവിക്കുന്നു to experience, v.
a. അനുഭവിക്കെണ്ടു must experience, compd. of അനുഭവിക്ക the

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/100&oldid=178881" എന്ന താളിൽനിന്ന് ശേഖരിച്ചത്