ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90

രപ്പെടുന്നു ഞാനൊരുപായമുണ്ടാക്കി ൟയാനകളെ ഇവിടെ
നിന്ന ഓടിച്ച നിങ്ങളുടെ ഭയത്തിന്ന ഒഴിച്ചിലുണ്ടാക്കാമെന്ന
പറഞ്ഞ ഒരു രാത്രി നിലാവ കായുമ്പൊൾ ആ തടാകത്തിന്റെ
സമീപത്തുള്ള ഒരു മലമെൽ കെറിയിരുന്ന ആനകളെ നൊ
ക്കി എടൊ ആനകളെ ൟ തടാകത്തിന്ന അധിപതിയായ ച
ന്ദ്രൻ നിങ്ങളൊട ഒരു കാൎയ്യം പറഞ്ഞ വരുവാനായിട്ട എന്നെ
അയച്ചിരിക്കുന്നൂ. ആയ്ത എന്തെന്നാൽ പൂൎവ്വകാലത്തിൽ അദ്ദെ
ഹം ചിറ തൊണ്ടിച്ച ഇത തനിക്കുള്ളത എന്ന എല്ലാവരും അ
റിഞ്ഞിരിപ്പാനായിട്ട ഇതിന്ന ചന്ദ്ര പുഷ്കരണി എന്ന പെരിട്ട
ദിവസെന രാത്രി കാലത്ത ദെവസ്ത്രീകളൊട കൂടെഇവിടെ വ
ന്ന നീരാടി വിനൊദിച്ച വരുന്നുണ്ട ഇപ്രകാരമിരിക്കുമ്പൊൾ
കുറയ ദിവസമായിട്ട നിങ്ങളെല്ലാവരും ൟ തടാകത്തിൽ വ
ന്ന വെള്ളമൊക്കെയും കലക്കി വളരെ അസഹ്യം ചെയ്തവരി
കകൊണ്ട അദ്ദെഹം ഇവിടെ വരുന്നതിന്ന വിരൊധമായിരി
ക്കുന്നു ആകയാൽ അദ്ദെഹം നിങ്ങടെ നെരെ നന്നെ മുഷിച്ചി
ലായിരിക്കകൊണ്ട ൟക്ഷണം നിങ്ങളൊക്കെയും ഇവിടംവി
ട്ട മറ്റ എവിടെ എങ്കിലും പൊയില്ലെങ്കിൽ നിങ്ങളെ ൟ രാ
ത്രി തന്നെ വധം ചെയ്യുമെന്ന നിങ്ങളെ അറിയിപ്പാൻ കല്പി
ച്ചിരിക്കുന്നു. അദ്ദെഹത്തിന്ന മുഷിച്ചിൽ ഉണ്ടാക്കിയിരിക്കുന്ന
സംഗതി നിങ്ങൾക്ക അറിയെണമെന്നുണ്ടെങ്കിൽ ൟ പുഷ്ക
രിണിയിൽ നൊക്കുവിൻ നിങ്ങൾക്ക തന്നെ പ്രത്യക്ഷമായി
കാണാമെന്ന പറഞ്ഞു. അപ്പൊൾ ആയാനകളെല്ലാം എത്ര
യും ആശ്ചൎയ്യപ്പെട്ട തടാകത്തിൽ നൊക്കിയപ്പൊൾ ആ വെ
ള്ളത്തിൽ പ്രതിഫലിക്കുന്ന ചന്ദ്രബിംബം കാറ്റിൽ ഇളകുന്ന
ത കണ്ട ചന്ദ്രൻ തങ്ങളൊട കൊപിച്ചിരിക്കുന്നത സൂക്ഷ്മം ത
ന്നെ എന്ന ഗ്രഹിച്ച ആനകളൊക്കെയും ചന്ദ്രന്ന നമഃസ്കാ
രം ചെയ്ത ൟ ചിറ തങ്ങളുടെതെന്നറിയാതെ ഞങ്ങൾ ഇവി
ടെ വന്ന ചെയ്ത കുറ്റത്തെ ക്ഷമിച്ച രക്ഷിക്കെണം ഞങ്ങൾ
ഇനിയിവിടെ നില്ക്കയില്ലെന്ന എത്രയൊ പ്രാൎത്ഥിച്ച ൟ സം
ഗതി ചന്ദ്രനെ ബൊധിപ്പിച്ച ഞങ്ങളൊട അദ്ദെഹത്തിന്ന
കൊപമില്ലാതെ ആക്കി തീൎക്കെണമെന്ന ആ മുയലിനെ അ
പെക്ഷിച്ചു. പിന്നെ അവിടെനിന്ന പുറാപ്പെട്ട മറ്റൊരെടത്ത
പൊകയും ചെയ്തു. അതിന്റെ ശെഷം മുയലുകൾ അവിടെ
വസിക്കയും ചെയ്തു. അതുകൊണ്ട കൌശലം ഉണ്ടെങ്കിൽ ഏ
തവെലയും സാധിക്കാവുന്നതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/102&oldid=178883" എന്ന താളിൽനിന്ന് ശേഖരിച്ചത്