ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

91

പണ്ടത്തെ കാലത്ത In former times. പണ്ടത്തെ the inflected
form of പണ്ട formerly. തെക്ക the south, ഒണക്കം drought, the want
of rain, s. n. ചിറ a pond or pool, s. n. പുഴ a river, s. n. ദാഹിക്കുന്നു
to be thirsty, v. n. ചന്ദ്രപുഷ്കരണി the name of a tank, meaning the
tank of the moon. തടാകം a tank, s. n. കുടിക്കുന്നു to drink, v. a. അ
നവധി innumerable, adj. മുയൽ a hare, s. n. ചിലത some part,
s. n. അവയിൽ ചിലത several of them. ആന an Elephant, s. n.
കൊളം a tank, s. n. ഓടിക്കുന്നു to cause to run, v a. നിലാവ Moon-
light, s. n. കായുന്നു to shine, v. n. തൊണ്ടിക്കുന്നു to cause to be dug,
v. a. നീരാടുന്നു to bathe, v. n. വിനൊദിക്കുന്നു to amuse one's self, v.
n. കലക്കുന്നു to stir up, to make turbid as water, v. a. മുഷിച്ചിൽ
displeasure, s. n. മുഷിച്ചിൽ ആകുന്നു to be displeased, v. a. വധ
ചെയ്യുന്നു to slaughter, v. a. വധം slaughter, s. n. പ്രതിഫലിക്കു
ന്നു to reflect back as a figure, v. a. ചന്ദ്രബിംബം the disk of the
moon, s. n. കാറ്റ the wind. ഇളക്കുന്നു to shake, v. n. സൂക്ഷ്മം a
sign, s. n. കൌശലം cleverness, s. n. സാധിക്കാവുന്നത the power of
succeeding, compd. of സാധിക്കുന്നു to succeed, prosper, v. a. and ആ
വുന്നത the verbal noun of the defective verb ആവു to be able, vide
Grammar para 125.

൬൧ാം കഥ

ഒരു പുഴയിൽ ആഴം ഉള്ള ഒരു കയം ഉണ്ടായിരുന്നു. ആ
കയത്തിൽ മൂന്ന മത്സ്യങ്ങൾ കിടന്നിരുന്നു അവയിൽ ഒന്ന
ബുദ്ധിമാനാകയാൽ അപ്പപ്പൊൾ ഉള്ള കാലരീതി നൊക്കി
മെലിൽ ആ കയത്തിൽ വെള്ളം വറ്റിപ്പൊകുന്നതറിഞ്ഞ മ
റ്റെ രണ്ട മീനുകളെയും വിളിച്ച ഇനി വെനൽ കാലം ൟ ക
യത്തിൽ വെള്ളം വറ്റിപ്പൊകും അപ്പൊൾ മുക്കുവര വലയി
ട്ട നമ്മളെപ്പിടിച്ച കൊന്നുകളയും നാം ഇപ്പൊൾ ൟ ഒഴുക്കൊ
ട കൂടി സമുദ്രത്തിൽ എങ്കിലും വെറെ ഒരു വലിയ കയത്തിൽ
എങ്കിലും പതുക്കെപ്പൊയി ചെൎന്നാൽ നമ്മുടെ ജീവന്ന അപാ
യം കൂടാതെയിരിക്കും അല്ലാതെ ഇവിടെത്തന്നെ ഇരുന്നാൽ
നമുക്ക അധികം തരക്കെടായി തീരും എന്ന പറഞ്ഞാറെ ആ
വൎത്തമാനം കെട്ട മറ്റെ രണ്ട മീനുകളും ഹാസ്യം ചെയ്തു. ആ
മീൻ താൻ തന്നെ ആ കയം വിട്ട ഒഴുക്കൊട കൂടി മറ്റൊരെട
ത്ത പൊയി ചെൎന്നു. പിന്നെ കുറെ ദിവസം കഴിഞ്ഞാറെ വെ
നൽക്കാലം വരികയാൽ കയത്തിലെ വെള്ളം വറ്റിപ്പൊയി.


N 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/103&oldid=178884" എന്ന താളിൽനിന്ന് ശേഖരിച്ചത്