ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92

അപ്പൊൾ ഒരു മുക്കുവൻ അവിടെക്ക വന്ന വലയിട്ട ആ രണ്ട
മത്സ്യങ്ങളെയും പിടിച്ച കരക്കിട്ടു. അതിൽ ഒന്നിന്ന അല്പം ബു
ദ്ധിയുണ്ടാകകൊണ്ട ചത്തുപൊയപൊലെ അനക്കംകൂടാതെ കി
ടന്നു. മറ്റൊന്ന സ്വസ്ഥമായിരിക്കാതെ തുള്ളി വീഴുകയാൽ അ
തിനെ ആ മുക്കുവൻ നിലത്ത ചാടി കാൽകൊണ്ട ചവിട്ടികൊ
ന്നു. മറ്റെ മീന പിന്നെ അവൻ അങ്ങെ ഭാഗത്തെക്ക പൊ
യ്ത കണ്ട പതുക്കെ വെള്ളത്തിന്റെ അരികെ പൊയി.

ആഴം deep, adj. കയം a deep hole in a river, s. n. വറ്റിപ്പൊ
കുന്നു to be dried up, v. n. മുക്കുവൻ a Fisherman, s. m. വല a net, s. n.
ഒഴുക്ക a current or stream of water, s. n. പതുക്കെ slowly, gently, adv.
അപായംകൂടാതെയിരിക്കും will be saved, lit. sill be without suffer-
ing misfortune, destruction, s. n. കര a bank, shore, s. n. അനക്കം
motion, s. m. സ്വസ്ഥം quiet, at rest. adj. തുള്ളുന്നു to jump, v. n. വീ
ഴുന്നു to fall, v. n. തുള്ളി വീഴുന്നു to jump down അങ്ങെഭാഗം the
other side.

൬൨ാം കഥ.

നിഷധദെശത്തീൽ ശിബിചക്രവൎത്തി എന്ന പറയപ്പെട്ട
ഒരു രാജാവ ഉണ്ടായിരുന്നു. അവൻ ബഹു ധൎമ്മിഷ്ടനും പ്ര
ജകളുടെ സൌഖ്യത്തെക്കുറിച്ച ഇഛിക്കുന്നവനും വാഗ്ദത്ത
ത്തെ അഴിക്കാത്തവനും തന്നിൽ അഭയം പ്രാപിക്കുന്നവരെ
രക്ഷിപ്പാൻ വെണ്ടി തന്റെ പ്രാണനെപ്പൊലും കൊടുക്കുന്ന
വനും ആയിരുന്നു. ഇപ്രകാരം അവൻ രാജ്യം വാണുകൊണ്ടി
രിക്കുമ്പൊൾ ഒരുനാൾ ദെവലൊകത്തിൽ ഗന്ധൎവ്വന്മാര അവ
ന്റെ ഗുണങ്ങളെ സ്തൊത്രം ചെയ്യുന്നത ദെവെന്ദ്രൻ കെട്ട ൟ
രാജാവിന്റെ ഗുണങ്ങളെ പരീക്ഷിക്കണമെന്ന വിചാരി
ച്ച താൻ രാജാളി പക്ഷിയുടെ വെഷം ധരിച്ച തന്റെ സ്നെ
ഹിതനായ അഗ്നിയെ ഒരു മാട പ്രാവ എന്ന പറഞ്ഞ താൻ
ആ പ്രാവിനെ ഓട്ടിക്കൊണ്ട ഭൂമിയിൽ ഇറങ്ങിയപ്പൊൾ ആ
പ്രാവ ശിബിചക്രവൎത്തിയുടെ അടുക്കൽ വന്ന ഹെ മഹാ രാ
ജാവെ ഇതാ ൟ രാജാളി പക്ഷി എന്നെ കൊൽവാൻ വരു
ന്നുണ്ട നിങ്ങളെന്നെ രക്ഷിക്കെണമെന്ന അവനിൽ ശര
ണം പ്രാപിച്ചു. അപ്പൊൾ രാജാളി പക്ഷിയായ ദെവെന്ദ്രൻ
അവന്റെ അടുക്കൽ എത്തി ഹെ തിരുമെനി ഇനിക്ക ആഹാ
രമായിരിക്കുന്ന പ്രാവിനെ രക്ഷിക്കെണമെന്ന നിങ്ങൾ വി
ചാരിച്ചാൽ ഞാൻ മരിച്ചുപൊകും അതുകൊണ്ട എന്റെ പ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/104&oldid=178885" എന്ന താളിൽനിന്ന് ശേഖരിച്ചത്