ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94

ത്രാസ ശരിയായി തൂങ്ങി the scales hung even. സാക്ഷാൽ in reali-
ty. സാക്ഷാൽ ഉള്ള സ്വരൂപങ്ങളെ their real forms. ശ്ലാഘിക്കു
ന്നു to praise, v. a. നൽകുന്നു to give, bestow, v. a.

൬൩ാം കഥ.

ഒരു കുളത്തിന്റെ കരയിൽ ഉണ്ടായിരുന്ന ഒരു പുളിമരത്തി
ന്മെൽ ഒരു ബകം വാസം ചെയ്തുകൊണ്ടിരുന്നു. അത ബഹു
വൃദ്ധനായിരുന്നതിനാൽ ആ സ്ഥലം വിട്ട മറ്റൊരു സ്ഥല
ത്തെക്ക പൊയി ആഹാരം സമ്പാദിക്കെണ്ടതിന്ന ശക്തിയില്ലാ
യ്കയാൽ ആ കുളത്തിലുള്ള മീനുകളെ ഭക്ഷിച്ചുകൊണ്ട ആ മര
ത്തിന്മെൽത്തന്നെ ഇരുന്ന ദിവസം പ്രതി ആ മാൎഗ്ഗമായി വ
രുന്ന പക്ഷികളെ വിളിച്ച ഇന്ന നിങ്ങൾ ഇവിടെയിരുന്ന
എന്നൊട കൂടി ൟ കുളത്തിലുള്ള മത്സ്യങ്ങളെത്തിന്ന നാളെ
പ്പൊവിനെന്ന ഏറ്റവും വിനയമായി പറഞ്ഞുകൊണ്ടിരുന്നു.
ആ പക്ഷികൾ അതിനെ നൊക്കി നീ വൃദ്ധനാകുന്നു ഞങ്ങൾ
ഇവിടെ താമസിച്ച ൟ കുളത്തിലെ ജലജന്തുക്കളെ ഭക്ഷിച്ച
പൊയാൽ പിറ്റനാൾ നിനക്ക ആഹാരമില്ലാതെ നീ മരിച്ചു
പൊകും അതുകൊണ്ട ഞങ്ങൾ ഇവിടെ താമസിക്കയില്ലാ എ
ന്ന പറഞ്ഞു പൊയിക്കൊണ്ടിരുന്നു. ഇങ്ങിനെയിരിക്കുമ്പൊൾ
ദെയ്വവശാൽ ഭൂമിയിൽ വലിയ്തായ ഒരു ക്ഷാമം ഉണ്ടായി. എ
വിടെയും വെള്ളം ഇല്ലാതെ വരികയാൽ പക്ഷികളെല്ലാം ബ
ഹു വിഷാദപ്പെട്ട എവിടെ എങ്കിലും അധികം വെള്ളം ഉള്ള
സ്ഥലത്തെക്ക പൊയി ൟ ക്ഷാമകാലം താട്ടെണമെന്ന വി
ചാരിച്ച സംഘം കൂടി നിലവിളി കൂട്ടി അമ്പുകൾ പൊലെ പ
റന്ന അസംഖ്യമായി ഒരിക്കലെ എല്ലാം കൂടി നാനാമൂലയായി
ആ വൃദ്ധനായ ബകം ഇരിക്കുന്ന മരത്തിന്റെ സമീപം വ
ന്ന അതിനെ നൊക്കി ഇപ്പൊൾ ക്ഷാമം വന്നിരിക്കുന്നു ൟ
കുളത്തിലെ വെള്ളം ഒരു സംവത്സരത്തിനകത്ത വറ്റിപ്പൊ
കും അതിന്റെ ശെഷം നിനക്ക ആഹാരം ഇല്ലാതെ നീ ച
ത്തുപൊകും അതുകൊണ്ട ഇപ്പൊൾ ഞങ്ങളൊട കൂടെ വന്നാൽ
സൌഖ്യമായിരിക്കാം വാ എന്ന വിളിച്ചപ്പൊൾ ആ ബക
ത്തിന്ന പൊകുന്നതിന്ന ശക്തിയില്ലായ്കയാൽ തനിക്ക വരാൻ
കഴികയില്ലെന്ന പറഞ്ഞ ആ ബകങ്ങളെല്ലാം അവിടെ ഒരു ദി
വസം താമസിച്ച പൊവിനെന്ന നിൎബന്ധിച്ചു. അപ്പൊൾ
ഞങ്ങൾ ഇവിടെ താമസിച്ചാൽ ഒരു ദിവസം കൊണ്ട നി
ന്റെ കുളത്തിലുള്ള ജലജന്തുക്കളെല്ലാം തീൎന്നുപൊകും നീ വൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/106&oldid=178887" എന്ന താളിൽനിന്ന് ശേഖരിച്ചത്