ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

95

ദ്ധനാകകൊണ്ട മറ്റൊരു സ്ഥലത്തെക്ക പൊവാൻ കഴികയി
ല്ല അതുകൊണ്ട നിനക്ക ആഹാരമില്ലാതെ ചത്തുപൊകും എ
ന്ന അവര എത്ര തന്നെ പറഞ്ഞാലും അവൻ കെൾക്കാതെ
അവയെ താമസിപ്പിൻ എന്ന വളരെ നിൎബന്ധിച്ചു. അപ്പൊൾ
ആ പക്ഷികൾ അവിടെ തങ്ങി ആക്കുളത്തിലെക്ക പ്രവെശി
ച്ച മത്സ്യങ്ങളെയെല്ലാം ഭക്ഷിച്ച വയസ്യനായ ആ ബകത്തി
നൊട യാത്ര പറഞ്ഞ പൊകയും ചെയ്തു. അപ്പൊൾ ആ കുള
ത്തിലെ വെള്ളം കുറഞ്ഞിരുന്നതിനാൽ ആ പക്ഷികൾ വെള്ള
ത്തിൽ ചവിട്ടി വെള്ളം കലങ്ങി രണ്ട മൂന്ന ദിവസം കൊണ്ട
വെള്ളം മുഴുവനും വറ്റിപ്പൊയി. ആ ബകം ആ സ്ഥലം വി
ട്ട മറ്റൊരു സ്ഥലത്തെക്ക പൊകുന്നതിന്ന കഴിയാതെ അവി
ടെ ആഹാരം ഇല്ലായ്കയാൽ ചത്തുപൊകയും ചെയ്തു. അതു
കൊണ്ട അധികം ഔദാൎയ്യം ഉണ്ടാകയും അരുത.

പുളിമരം a Tamarind Tree, s. n. ബകം a crane, s. n. വൃദ്ധൻ
old, aged, adj. ഏറ്റവും വിനയമായി with much civility. വിന
യം respect, civility, given an adverbial sense by addition of the par-
ticle ആയി. ജലജന്തു a fish, or any aquatic animal, s. n. പിറ്റെ
നാൾ next day. ക്ഷാമം a famine, s. n. സംഘംകൂടുന്നു to assemble
in crowds, v. n. നിലവിളികൂട്ടുന്നു to raise a disturbance. നിലവിളി
a cry, crying out, s. n. അമ്പ an arrow, s. n. തങ്ങുന്നു to stay, to tarry,
v. n. വയസ്സൻ an old man. വയസ്സനായ old adj. യാത്രപറയു
ന്നു to take leave of, v. n. ചവിട്ടുന്നു to tread down, v. a. കലങ്ങുന്നു
to be stirred up, to become turbid as water, v. n. ഔദാൎയ്യം generosity, s. n.

൬൪ാം കഥ.

മഹിലാപുരമെന്ന പട്ടണത്തിൽ ഒരു കച്ചവടക്കാരനുണ്ടാ
യിരുന്നു. അവന്നുണ്ടായിരുന്ന ചന്ദ്രമുഖി എന്ന പെരായ
ഒരു ഭാൎയ്യക്ക സുമതി എന്ന ഒരു പുത്രൻ ജനിച്ചു. ആ കുമാര
ന്ന അഞ്ച വയസ്സ പ്രായമായപ്പൊൾ ആ കച്ചവടക്കാരൻ
മരിച്ചു പൊയി. എന്നാറെ അവന്റെ ഭാൎയ്യയെയും മകനെ
യും സംരക്ഷിക്കെണ്ടതിന്ന ആരും ഇല്ലായ്ക കൊണ്ട ആ സ്ത്രീ
തന്റെ മകനെ വിളിച്ച കൂട്ടിക്കൊണ്ട തന്റെ ഭൎത്താവിന്ന
സ്നെഹിതനായ വെറെ ഒരു കച്ചവടക്കാരന്റെ അടുക്കൽ ചെ
ന്ന അവനൊട തന്റെ വൎത്തമാനങ്ങളെ ഒക്കെയും അറിയിച്ച
ശെഷം അവൻ അവരെ ആശ്വസിപ്പിച്ച തന്റെ വീട്ടിൽ പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/107&oldid=178888" എന്ന താളിൽനിന്ന് ശേഖരിച്ചത്