ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98

കരുതിയിരിക്കുന്നു to be intented, purposed. പിടി an handful, s. n.
കടല Bengal gram, s. n. കൊടം a pot, s. n. ദെശം a hamlet, s. n.
വെറക firewood, s. n. വലയുന്നു to be wearied, v. n. എങ്ങും any
where, adv. ചെൎക്കുന്നു to collect, v. a. വല്ലമുഖാന്തരവും by any
means, adv.

൬൫ാം കഥ.

പൂൎവ്വകാലത്തിങ്കൽ ഹിരണ്യകശിപു എന്ന ഒരു അസുരൻ
രാജ്യപരിപാലനം ചെയ്ത വന്നിരുന്നു. അവൻ ദെവത്വം ല
ഭിക്കെണമെന്നുള്ള വിചാരത്താൽ ബ്രഹ്മാവിനെ കുറിച്ച ഏ
റിയ സഹസ്ര വൎഷം തപസ്സ ചെയ്താറെ ബ്രഹ്മാവ അവന്ന
പ്രത്യക്ഷമായി നിനക്ക ഏത വരം വെണമെന്ന ചൊദിക്ക
എന്ന കല്പിച്ചപ്പൊൾ ആ അസുരൻ ആ ദെവനെ നൊക്കി
സ്വാമി ദെവകളാലും മനുഷ്യരാലും മൃഗങ്ങളാലും ഇനിക്ക മര
ണം സംഭവിപ്പാതെയിരിപ്പാൻ തക്കവണ്ണം അനുഗ്രഹിക്കെ
ണമെന്ന അപെക്ഷിച്ചാറെ അങ്ങിനെ തന്നെ എന്ന അനു
ഗ്രഹിച്ച ബ്രഹ്മാവ തന്റെ ലൊകത്തിലെക്ക പൊകയും ചെ
യ്തു. അതിന്റെ ശെഷം ആ രാക്ഷസൻ രാജ്യത്തുള്ള പ്രജക
ളെ ഒക്കയും വരുത്തി തന്നെ ഒഴികെ മറ്റ ആരെയും പൂജിക്കരു
തെന്ന നിൎബ്ബന്ധിച്ച ദിവസം പ്രതി അവരാൽ താൻ പൂജിക്ക
പ്പെട്ട ദെവബ്രാഹ്മണരെ ഹിംസിപ്പിച്ചും വിഷ്ണുഭക്തന്മാരെ പീ
ഡിപ്പിച്ചും വരുമ്പൊൾ അവന്ന നാല പുത്രന്മാരുണ്ടായി. അ
വരിൽ പ്രഹ്ലാദനെന്നവൻ രാവും പകലും വിഷ്ണുവിനെ പൂ
ജിച്ചുകൊണ്ട വന്നു. അതുകൊണ്ട ആ രാക്ഷസൻ തന്റെ മ
കനെ അടുക്കൽ വിളിച്ച തനിക്ക വൈരിയായിരിക്കുന്ന വിഷ്ണു
വിനെ പൂജിക്കെണ്ടാ എന്ന നയമായിട്ടും ഭയമായിട്ടും എത്ര
തന്നെ പറഞ്ഞിട്ടും കെൾക്കാതെ ലൊകെശ്വരനായ വിഷ്ണു
വിനെ പൂജിക്കുകയല്ലാതെ മറ്റ ആരെയും പൂജിക്കുകയില്ലെ
ന്ന പറഞ്ഞ പുത്രനൊട കൊപിച്ച എടൊ നിനക്ക ഇപ്രകാ
രമുള്ള ദുൎബ്ബുദ്ധികൾ പഠിപ്പിച്ച തന്ന വിഷ്ണു എവിടെ വസി
ക്കുന്നുവൊ അത പറഞ്ഞാൽ ൟ ക്ഷണത്തിൽ തന്നെ അവ
നെ പിടിച്ച കൊന്നുകളയാമെന്ന പറഞ്ഞ ആയസുരൻ അ
ട്ടഹാസം ചെയ്തപ്പൊൾ അങ്ങുന്നെ വിഷ്ണു വസിക്കുന്ന സ്ഥ
ലം വിപരിപ്പാൻ കഴിയുമൊ അവൻ എല്ലാ എടത്തും ഉണ്ടെ
ന്ന പറഞ്ഞു. അന്നെരം ആ സഭാമദ്ധ്യത്തിങ്കൽ നവരത്ന ഖ
ജിതമായിട്ടുള്ള തൂണിനെ കാണിച്ച ഇതിൽ ഉണ്ടൊ എന്ന ഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/110&oldid=178891" എന്ന താളിൽനിന്ന് ശേഖരിച്ചത്