ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

99

രണ്യകശിപു ചൊദിച്ചാറെ ഉണ്ടെന്ന പ്രഹ്ലാദൻ പറഞ്ഞു. അ
തിന്റെ ശെഷം അവൻ എത്രയും ദെഷ്യത്തൊടെ കണ്ണുകൾ
ചുവപ്പിച്ച പല്ലുകൾ ഞെരിച്ച ആ സ്ഥംഭത്തിന്മെൽ ഉള്ളം
കൈകൊണ്ട അടിച്ചപ്പൊൾ സ്ഥംഭം പിളൎന്നു അതിൽനിന്ന
സിംഹമുഖവും മനുഷ്യശരീരവുമായിട്ട വിഷ്ണു ശത്രുഭയങ്കരനാ
യിട്ട പുറത്ത വന്ന ആ ദുഷ്ടാസുരനെ പിടിച്ച വയറ കീ
റി ചൊര അത്രയും കുടുകുടുക്കനെ കുടിച്ച അവനെ കൊന്ന ത
ന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിച്ചു. അതുകൊണ്ട വിഷ്ണു
വിനെ വിശ്വസിച്ചവൎക്ക ഒരുനാളും കുറവ വരികയില്ല.

ഹിരണ്യകശിപു the name of a Giant. അസുരൻ a Giant or de-
mon of Hindoo Mythology. ദെവത്വം Divinity, the divine nature, s. n.
ബ്രഹ്മാവ Brahma. ഏറിയ many, adv. സഹസ്രം thousand, num.
വൎഷം a year, s. n. തപസ്സ ചെയ്യുന്നു to perform penance. പൂജി
ക്കുന്നു to worship, v. a. വിഷ്ണുഭക്തൻ a worshipper of Vishnoo, s. m.
പീഡിപ്പിക്കുന്നു to oppress, torment, v. a. പ്രഹ്ലാദൻ the name of
a man. രാവും പകലും night and day. വൈരി an enemy, s. m. ന
യമായിട്ട with kindness, adv. ലൊകെശ്വരൻ the lord of the world,
s. m. അട്ടഹാസം defiance, s. n. വിപരിക്കുന്നു to describe, v. a. ഖ
ജിതം inlaid, adj. തൂണ a Pillar, s. n. ചുവപ്പിക്കുന്നു to make red,
v. a. ഞെരിക്കുന്നു to crush, to quash. ഉള്ളംകൈ the bottom of the
hand, s. n. പിളരുന്നു to be split, v. n. കീറുന്നു to tear, v. a. കുടു കുടു
ക്കുന്നു to make gargling noise. അത്രയും altogether, adv. കുറവ dis-
grace, degradation, s. n.

൬൬ാം കഥ.

വിന്ധ്യപൎവ്വതത്തിന്ന സമീപം ഒരു പെരാല വൃക്ഷത്തി
ന്മെൽ ഒരു പെണ്കിളിയും ഒരു ആണ്കിളിയും വാസം ചെയ്തു
കൊണ്ടിരുന്നു. ആ രണ്ടിന്നും രാമക്കിളിയെന്നും ലക്ഷ്മണകിളി
യെന്നും രണ്ട കുട്ടികൾ ഉണ്ടായി. അവിടെ ഒരു വെടൻ വ
ന്ന വലയിട്ട ആ രണ്ട കുട്ടികളെയും പിടിച്ചുകൊണ്ടുപൊയി
ഗൊദാപുരി തീരത്തിങ്കൽ ഒരു ബ്രാഹ്മണന്ന രാമക്കിളിയെ വി
റ്റു ഒരു കശാപ്പുകാരന്ന ലക്ഷ്മണകിളിയെ വിറ്റു. അവരിരു
വെരും ആ കിളിക്കുട്ടികളെ തങ്ങളുടെ വീടുകളിലെക്ക കൊണ്ടു
പൊയി അവൎക്ക വാക്കുകൾ പഠിപ്പിച്ച ബഹു പ്രിയമായി വള
ൎത്തുകൊണ്ടിരുന്നു. അപ്പൊൾ അവയുടെ മാതാപിതാക്കളായ


O 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/111&oldid=178892" എന്ന താളിൽനിന്ന് ശേഖരിച്ചത്