ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100

വൃദ്ധക്കിളികൾ തങ്ങടെ കുട്ടികളെ കാണാതെ വ്യസനപ്പെട്ട ഒ
ന്നും തൊന്നാതെ കുറെ ദിവസങ്ങൾ കഴിച്ചുവന്നു. പിന്നെ
തങ്ങടെ കുട്ടികളെ തിരയെണമെന്ന ആരംഭിച്ച തങ്ങൾ വാ
സം ചെയ്യുന്ന സ്ഥലം മുതൽക്കൊണ്ട മലകളിലും കാടുക
ളിലും വൃക്ഷങ്ങളിലും കൊളങ്ങളിലും തറകളിലും കിണറുകളി
ലും ഇറങ്ങത്തക്ക കിണറുകളിലും ചെറകളിലും പുഴകളിലും
തൊട്ടങ്ങളിലും തൊടികളിലും വീടുകളിലും ക്ഷെത്രങ്ങളിലും മാ
ളികകളിലും മെടകളിലും ഇങ്ങിനെ തിരഞ്ഞ കുറയക്കാലം കൊ
ണ്ട ഗൊദാപുരി തീരത്തിങ്കലെക്ക എത്തി. അവിടെ ബ്രാ
ഹ്മണന്റെയും കശാപ്പുകാരന്റെയും അടുക്കൽ കൌതുകമായ
വാക്കുകൾ സംസാരിച്ചുകൊണ്ട കൂടുകളിലിരിക്കുന്ന കുട്ടികളെ
കണ്ട മനസ്സിന്ന ആനന്ദം തൊന്നി ആ ബ്രാഹ്മണന്റെ അ
ടുക്കൽ പൊയി അദ്ദെഹത്തിന്റെ പാദത്തിന്മെൽ വീണ അ
ത തങ്ങടെ കുട്ടി എന്നുള്ള അൎത്ഥത്തെ അദ്ദെഹത്തിന്ന അറിയി
ച്ചു. അതിന്റെ ശെഷം ആ ബ്രാഹ്മണൻ ആ വൃദ്ധകിളിക
ളെ ആദരിച്ച തന്റെ അടുക്കൽ കുറയ ദിവസം പാൎപ്പിച്ച
താൻ വളൎക്കുന്ന രാമകിളിയെയും ആ കശാപ്പുകാരന്ന ഏതാ
നും മുതൽ കൊടുത്ത വാങ്ങി ആ ലക്ഷ്മണക്കിളിയെയും രണ്ടും
അവൎക്ക കൊടുത്തു, അതിന്റെ ശെഷം ആ വൃദ്ധക്കിളികൾ കു
ഞ്ഞുങ്ങളൊട കൂടെ തങ്ങടെ വാസസ്ഥലത്തിലെക്ക എത്തി കു
റയക്കാലം സന്തൊഷമായിരുന്ന മരണം പ്രാപിച്ചു. അതി
ന്റെ ശെഷം രാമക്കിളിക്കും ലക്ഷ്മണക്കിളിക്കും ഏകസ്ഥലത്തി
ൽ വാസം ചെയ്യുന്നതിന്ന ചെൎച്ചയില്ലാതെ വരികയാൽ രാമ
ക്കിളി ആ സ്ഥലം വിട്ട കാതം വഴി അപ്പുറം ഉള്ള ഒരു മാവ
വൃക്ഷത്തിന്മെൽ കൂട കെട്ടി വസിച്ചുകൊണ്ടിരിക്കുമ്പൊൾ ഗം
ഗാസ്നാനത്തിനായി പൊകുന്ന ഒരു ബ്രാഹ്മണൻ വെയിൽ
കൊണ്ട വലെഞ്ഞ ആ ലക്ഷ്മണക്കിളിയിരിക്കുന്ന മരത്തിന്റെ
താഴെ ആശ്വസിപ്പാനായി വന്നവനെക്കണ്ട ലക്ഷ്മണക്കിളി
മറ്റുള്ള പക്ഷികളെ വിളിച്ച ഇതാ ഒരു മനുഷ്യൻ വന്നിരിക്കുന്നു
അവന്റെ കണ്ണുകൾ കൊത്തി പറിപ്പിൻ കഴുത്ത ഒടിപ്പിൻ
ഭക്ഷിക്കാമെന്ന നിലവിളിച്ചു. ആ നിലവിളി കെട്ട ആ ബ്രാ
ഹ്മണൻ അവിടെയിരിപ്പാൻ ഭയപ്പെട്ട രാമക്കിളിയിരിക്കു
ന്ന വൃക്ഷത്തിന്റെ ചുവട്ടിൽ വന്നു. അവനെക്കണ്ട ആ കി
ളി മറ്റുള്ള കിളികളെ വിളിച്ച ബ്രാഹ്മണൻ വലഞ്ഞ വരുന്നു
ണ്ട ഇളം കൊഴുന്തുകൾ ഒടിച്ച ഇടിൻ തണുപ്പായി കുത്തിരി
ക്കട്ടെ പഴങ്ങൾ പറിച്ചിടിൻ തിന്നട്ടെ എന്ന നിലവിളിച്ചത

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/112&oldid=178893" എന്ന താളിൽനിന്ന് ശേഖരിച്ചത്