ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102

ണാദി ശാസ്ത്രങ്ങൾ പഠിച്ചിട്ടുള്ളവനെന്ന വരികിലും അവന്ന
ലൌകീകം നന്നായി അറിഞ്ഞുകൂടാ. മറ്റുള്ള വിദ്വാന്മാര ഒക്ക
യും ശാസ്ത്രങ്ങൾ നന്നായി പഠിച്ചിട്ടില്ലെന്ന വരികിലും ലൌ
കീകം നന്നായി ഗ്രഹിച്ചിരുന്നവരാകകൊണ്ട ശാസ്ത്രങ്ങൾ
പഠിച്ചവരെപ്പൊലെ സദാനെരവും രാജാവിനൊട സംസാരി
ച്ചുകൊണ്ടിരിക്കും. ഭൎജ്ജുനനെന്നവൻ ബഹു സാത്വീകനാക
കൊണ്ട രാജാവ ചൊദിച്ചതിന്ന ഉത്തരം പറകയല്ലാതെ വൃ
ഥാവാക്കുകൾ പറകയില്ല. രാജാവ എല്ലാ ശാസ്ത്രങ്ങളും വായി
ച്ചിരിക്കുന്നവനാകകൊണ്ട ഭൎജ്ജുനനെന്നവൻ എല്ലാവരിലും
ശ്രെഷ്ടനെന്നറിഞ്ഞ അവനെ പ്രിയമായി നടത്തി വന്നിരു
ന്നു. അത കണ്ട ശെഷം ഉള്ള വിദ്വാന്മാര അസൂയപ്പെട്ട രാ
ജാവിനൊട ഭൎജ്ജുനന്റെ മെൽ ദൂറ പറഞ്ഞ തുടങ്ങി. രാജാവ
വിവെകിയാകൊണ്ട അവര എത്രതന്നെ ദൂറ പറഞ്ഞാലും
കെൾക്കാതെ ഭൎജജുനെ ബഹു ഗണ്യമായി നടത്തി വന്നു.
അതിന്റെ ശെഷം ആ വിദ്വാന്മര എല്ലാവരും കൂടി ആലൊ
ചിച്ച രാജാവിന്റെ കൊവിലകത്ത പടിവാതുക്കൽ ഉള്ള ദ്വാ
രപാലകന്മാൎക്ക കൊഴ കൊടുത്ത ഭൎജ്ജുനന്ന കൊവിലകത്തി
ന്റെ ഉള്ളിലെക്ക പൊകുന്നതിന്ന പാടില്ലാതെയാക്കി. ഇപ്രകാ
രം നാലഞ്ച ദിവസം കഴിഞ്ഞാറെ രാജാവ് വിദ്വാന്മാരെ നൊ
ക്കി ഭൎജ്ജുനൻ നാലഞ്ച ദിവസമായിട്ട എന്തുകൊണ്ട വരുന്നി
ല്ലാ എന്ന ചൊദിച്ചതിന്ന ആ സംഗതി ഞങ്ങൾക്കും അറിഞ്ഞു
കൂടാ നാളെ അറിഞ്ഞ വന്ന ഉണൎത്തിക്കാമെന്ന പറഞ്ഞ പി
റ്റെ ദിവസം രാജാവിനെ നൊക്കി തിരുമെനീ ഭൎജ്ജുനന്ന ശ
രീര സൌഖ്യമില്ല. പനി വന്നിരിക്കുന്നു എന്ന പറഞ്ഞപ്പൊൾ
രാജാവ തന്റെ അടുക്കലുള്ള വൈദ്യരെ വിളിച്ച ഭൎജ്ജുവിന്ന
പനി വന്നിരിക്കുന്നുപൊൽ നിങ്ങൾ പൊയി നൊക്കി ഔ
ഷധം കൊടുത്ത വരികാ എന്ന കല്പിച്ചയച്ചു. ആ വിദ്വാന്മാ
ര ആ വൈദ്യൎക്കും കയ്കൂലി കൊടുത്ത തങ്ങടെ കൂട്ടത്തിൽ ചെ
ൎത്തു. അതിന്റെ ശെഷം ആ വൈദ്യന്മാര ദിവസം പ്രതി രാജാ
വിന്റെ അടുക്കൽ വന്ന ഭൎജ്ജുനന്ന ഒരുദിവസം ദീനം ഭെദം
ഉണ്ടെന്നും മറ്റൊരു ദിവസം ഭെദമില്ലെന്നും പിന്നെയൊരു
ദിവസം ദീനം കടുപ്പമായിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടു
വന്നു. ഇപ്രകാരം ഏറിയ ദിവസം കഴിഞ്ഞശെഷം ഒരുനാൾ
രാജാവ ഭൎജ്ജുനനെക്കണ്ട വരണമെന്ന വെച്ച പല്ലക്കിൽ
കെറി പുറപ്പെടുമ്പൊൾ ആ വിദ്വാന്മാരിൽ ചിലര വളരെ വി
ഷാദത്തൊടെ രാജാവിന്റെ അടുക്കൽ വന്ന തിരുമെനീ ഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/114&oldid=178895" എന്ന താളിൽനിന്ന് ശേഖരിച്ചത്