ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

103

ൎജ്ജുനൻ ഇപ്പൊൾത്തന്നെ മരിച്ചുപൊയി എന്ന പറഞ്ഞപ്പൊ
ൾ രാജാവ നന്നെ വ്യസനാക്രാന്തനായി മരിച്ചുപൊയ ഭൎജ്ജു
നനെ എങ്കിലും നൊക്കിവരണമെന്ന വെച്ച പുറപ്പെട്ടപ്പൊൾ
തിരുമെനീ രാജ്യപരിപാലനം ചെയ്യുന്ന തങ്ങൾ മരിച്ചു പൊ
യവരെക്കാണുന്നത യുക്തമല്ലെന്ന വിദ്വാന്മാര പറഞ്ഞു. അ
വരുടെ വാക്ക തള്ളുന്നതിന്ന പാടില്ലാതെ രാജാവ തന്റെ കൊ
വിലകത്തെക്ക പൊയി ഭൎജ്ജുനന്റെ മരണത്തെക്കുറിച്ച വള
രെ ദുഃഖിച്ച വന്നു. ആ വിദ്വാന്മാര ക്രമെണ രാജാവിന്റെ മ
നസ്സിലുള്ള വിഷാദത്തെ പൊക്കിയ ശെഷം ഭൎജ്ജുനൻ വിദ്വാ
ന്മാര എല്ലാവരും തന്നൊട ചെയ്തിരിക്കുന്ന കൃത്രിമങ്ങൾ അത്ര
യും അറിഞ്ഞ ഒരു ദിവസം രാജാവ പട്ടണത്തിന്ന പുറത്ത വ
ന്ന സമയം നൊക്കി ആരും അറിയാതെ വഴിയിൽ ഒരു ഇത്തി
മരത്തിന്മെൽ കുത്തിരുന്നു. അതിന്റെ ശെഷം ആ രാജാവ
ആ മരത്തിന്റെ സമീപം വന്നാറെ ഹെ മഹാരാജാവെ ൟ
വിദ്വാന്മാര എല്ലാവരും എന്നൊട ദ്വെഷം കൊണ്ട ഇനിക്ക
തങ്ങടെ തിരുമുമ്പാകെ വരുന്നതിന്ന പാടില്ലാതെ ആക്കി ഞാൻ
മരിച്ചു പൊയി എന്ന തങ്ങളൊട വ്യാജമായി ഉണൎത്തിച്ചു എ
ന്നെ രക്ഷിക്കെണമെ എന്ന ഉറക്കെ നിലവിളിച്ച. അപ്പൊൾ
വിദ്വാന്മാര അടുക്കൽ ഉണ്ടായിരിക്കകൊണ്ട അവന്റെ വാക്കു
കൾ രാജാവ കെൾക്കാതെയിരിപ്പാനായി തങ്ങൾ എന്തൊ അ
വനെ ആശീൎവ്വദിക്കുന്നവരെപ്പൊലെ ഉച്ചത്തിൽ മന്ത്രങ്ങൾ
പറഞ്ഞ തുടങ്ങി. രാജാവ ആ വാക്കുകൾ കെട്ട ഇത ഭൎജ്ജുവി
ന്റെ വാക്കുകൾ പൊലെയിരിക്കുന്നു എന്തെന്ന അന്വെഷി
ച്ചപ്പൊൾ പിന്നെയും ഭൎജ്ജു രാജാവിനെ വിളിച്ച തന്റെ വ
ൎത്തമാനങ്ങൾ പറഞ്ഞു. അപ്പൊൾ ആ വിദ്വാന്മാര രാജാവി
നെ നൊക്കി ഹെ മഹാരാജാവെ ഭൎജ്ജുനൻ മരിച്ച പിശാചാ
യി ൟ ഇത്തിമരത്തിന്മെൽ വന്നിരിക്കുന്നു അവന്റെ വാ
ക്കുകൾ കെൾക്കെണ്ടാ എന്ന പറഞ്ഞ പിശാച സംഭാഷണ
പീഡാപരിഹാരാൎത്ഥമായി അദ്ദെഹത്തിന്ന ഭസ്മം ജപിച്ച കൊ
ടുത്തു. അതിന്റെ ശെഷം ഭൎജ്ജുനന്ന രാജാവിനൊട സംസാ
രിക്കെണ്ടതിന്ന സമയം കിട്ടാതെ പൊയി. അതുകൊണ്ട രാ
ജാക്കന്മാരുടെ അടുക്കൽ അല്പമായി വിദ്വാന്മാരുണ്ടായിരുന്നാ
ൽ പ്രാപ്തിയുള്ള വിദ്വാന്മാരെ ചെരുവാൻ അയക്കയില്ല.

വീരമഹെന്ദ്രൻ and ഭൎജ്ജുനൻ are proper names. തൎക്കവ്യാകര
ണാദിശാസ്ത്രങ്ങൾ Logic, grammar, and the other sciences. തൎക്കം logic,

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/115&oldid=178896" എന്ന താളിൽനിന്ന് ശേഖരിച്ചത്