ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104

s. n. വ്യാകരണം Grammar, s. n. etc. ആദി for the use of this term
vide Grammar para. 33. വരികിലും although. ലൌകീകം worldly
knowledge, s. n. സാത്വീകൻ sincere, adj. വൃഥാ vain, adj. ഗണ്യ
മായി നടത്തുന്നു to treat with respect and esteem, v. a. ദ്വാരപാല
കൻ a porter, s. m. കൊഴ a bribe, s. n. പൊൽ an indeclinable parti-
cle signifying "it is said" "it is reported" കയ്ക്കൂലി a bribe, s. n. ദീ
നം sickness, s. n. ഭെദം difference, an alteration for the better. ദീനം
ഭെദം ഉണ്ട he is some what convalescent. കടുപ്പം severe, adj. തള്ളു
ന്നു to confute v. a. ആരും അറിയാതെ without the knowledge of any
one. ഇത്തിമരം a banian tree, s. n.ആശീൎവദിക്കുന്നു to bless, v. a.
ഉച്ചത്തിൽ loudly, adv. മന്ത്രം a mantram, an incantation, s. n. പി
ശാച the devil, a demon, s. n. സംഭാഷണം conversation, s. n. പീ
ഡ pain, anguish, s. n. പരിഹാരം a remedy, a means of averting, s.
n. അൎത്ഥമായി for the sake of, adv. used with sansctit nouns. ഭസ്മം
ashes, s. n. ജപിക്കുന്നു to mutter prayers, v. a.

൬൮ാം കഥ.

സുഭദ്രപുരമെന്ന പട്ടണത്തിൽ മുന്നൂറ ഭവനങ്ങൾ ഉണ്ട.
ആ ഭവനങ്ങളിൽ കുടിയിരിക്കുന്നവര എല്ലാവരും ബഹു ഭാഗ്യ
വാന്മാരാകകൊണ്ട മാളികകളും മെടകളും കെട്ടി എല്ലാ ദിവസ
വും അതിഥി പൂജകൾ ചെയ്തുംകൊണ്ട സുഖമായിരുന്നു. അ
യലൊക്കത്ത അസലൊഷ്ടൻ എന്ന ഒരു ബ്രാഹ്മണനുണ്ടായി
രുന്നവൻ വളരെ ദരിദ്രൻ. അവന്ന പുത്രന്മാരും മരുമക്കളും
പൌത്രന്മാരും പുത്രികളും അനെകം ഉണ്ടായിരുന്നു. അവൻ
ദിവസംപ്രതി ആ മുന്നൂറ വീടുകളിലെക്ക പൊയി ഭിക്ഷയെടു
ത്തുകൊണ്ട മൂന്നാം യാമത്തിൽ വീട്ടിൽ വന്ന ഭക്ഷണം കഴി
ക്കും. ഇപ്രകാരമിരിക്കുമ്പൊൾ ഒരുദിവസം പാൎവ്വതിദെവിയും
പരമെശ്വരനും ആകാശമാൎഗ്ഗെ സഞ്ചരിച്ച ആ ഗ്രാമത്തിന്ന
ശരിയായി വന്ന നിന്ന അവിടെ ആ മുന്നൂറ ഗ്രഹക്കാരും
ഭാഗ്യവാന്മാരായിരിക്കെ ഒരു ഗ്രഹക്കാരൻ മാത്രം ദരിദ്രനായി
അന്ന വസ്ത്രത്തിന്നില്ലാതെ കഷ്ടപ്പെടുന്നത കണ്ട ആ ബ്രാ
ഹ്മണന്ന ഭാഗ്യം കൊടുക്കെണമെന്ന പാൎവ്വതിദെവി പരമെ
ശ്വരനൊട പറഞ്ഞാറെ അദ്ദെഹം ചിരിച്ച ൟ ബ്രാഹ്മണൻ
ബഹു ദുഷ്ടൻ ഇവന്ന നാം ഭാഗ്യം കൊടുത്തൂ എങ്കിൽ ഇവൻ
സന്തൊഷിക്കയില്ല ൟ പട്ടണത്തിലുള്ള പ്രജകൾക്ക ഇവ
നാൽ കെട ഭവിക്കുമെന്ന പറഞ്ഞു. ആ വാക്കുകൾ കെട്ട അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/116&oldid=178897" എന്ന താളിൽനിന്ന് ശേഖരിച്ചത്