ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

105

വന്ന ഏതുപ്രകാരമെങ്കിലും ഭാഗ്യം കൊടുക്കണമെന്ന പാ
ൎവ്വതിദെവി അധികമായി നിൎബ്ബന്ധിച്ചപ്പൊൾ പരമെശ്വരൻ
നല്ലതെന്ന പറഞ്ഞ പാൎവ്വതിദെവിയൊട കൂടെ ഭൂമിയിൽ ഇറ
ങ്ങി. അപ്പൊൾ ആ ബ്രാഹ്മണൻ അവിടെ ഭിക്ഷയെടുത്തും
കൊണ്ട അരിയും പയറും ഉഴുന്നും തൊവരയും ഉപ്പും മുളകും
പുളിയും കുരുമുളകും കടുകും ചീരകവും വെന്തയവും കായ്കറി
കളും ഇവയെല്ലാം തുണിയുടെ തലക്കൽ ചെറിയ ചെറിയ കി
ഴിയായി കെട്ടി ചുമലിൽ ഇട്ടുകൊണ്ട പൊരിയുന്ന വെയിലിൽ
കാൽ ചുട്ട കഠിനമായി വിയൎത്ത ദീൎഘശ്വാസം വിട്ടും കൊണ്ട
വന്നാറെ പരമെശ്വരൻ അവനെ വിളിച്ച ഹെ നീ എന്തിനാ
യിട്ട ഇങ്ങനെ കഷ്ടപ്പെടുന്നു ഞാൻ നിനക്ക ഒരു രത്നം തരാം
നീ ആ രത്നത്തെ പൂജിച്ചുവെങ്കിൽ നിന്റെ അഭീഷ്ടങ്ങളൊക്കെ
യും സിദ്ധിക്കും അതുകൊണ്ട നിനക്ക സിദ്ധിക്കുന്നതിനെക്കാ
ൾ അധികം രണ്ടിരട്ടി ൟ മുന്നൂറ ഗ്രഹക്കാർക്കും സിദ്ധിക്കുമെ
ന്ന പറഞ്ഞ അവന്റെ കയ്ക്കൽ ഒരു രത്നം കൊടുത്ത അന്ത
ൎധാനമായി. ആ ബ്രാഹ്മണൻ ആ രത്നത്തെ വാങ്ങിക്കൊണ്ട
വീട്ടിലെക്ക വന്ന സ്നാനം ചെയ്ത അതിനെ പൂജിച്ച തനിക്ക
നൂറ പറ നെല്ലും പത്ത പറ പയറും നൂറ പശുക്കളും സ്വൎണ്ണ
മാളികയും വെണമെന്ന പ്രാൎത്ഥിച്ചു അന്ന രാത്രി അവൻ പ്രാ
ൎത്ഥിച്ചതൊക്കെയും സിദ്ധിച്ചു. അയലൊക്ക ഗ്രഹക്കാര എല്ലാ
വൎക്കും അവന സിദ്ധിച്ചതിനെക്കാൾ അധികം രണ്ടെരട്ടി ഉണ്ടാ
യ്ത കണ്ട ൟ ബ്രാഹ്മണന്ന അസൂയ വന്ന തനിക്ക ഭാഗ്യം
വന്നതിനെ കുറിച്ച സന്തൊഷമില്ലാതെ അയലൊക്കക്കാൎക്ക മു
മ്പെത്തെക്കാൾ അധികം ഭാഗ്യം വന്നൂ എന്ന വെച്ച നന്നെ
വിഷാദിച്ച പിന്നെയും ആ രത്നത്തെ പൂജിച്ച തനിക്ക ത
ലെ ദിവസം സിദ്ധിച്ചതൊക്കെയും തീ എരിഞ്ഞുപൊകെണ
മെന്ന പ്രാൎത്ഥിച്ചു. അപ്രകാരം തന്നെ അവന്റെ വസ്തുക്കളെ
ല്ലാം തീപ്പിടിച്ചുപൊയി അപ്പൊൾ അവന്റെ അയലൊക്കകാ
രുടെ ഗ്രഹങ്ങളും മാളിക മുതലായവ ഒക്കെയും എരിഞ്ഞ അവ
കളിലുള്ള പ്രജകളെല്ലാം മരിച്ചാറെ ആ ബ്രാഹ്മണന്റെ ഹൃദ
യം കുളുൎന്നു. പിന്നെ കുറയ ദിവസം കഴിഞ്ഞ രണ്ടാമതും പാ
ൎവ്വതിയും പരമെശ്വരനും അവിടെക്ക വന്ന ആ ബ്രാഹ്മണ
ന്റെ ഹെതുവാൽ പ്രജകൾക്ക സംഭവിച്ച നഷ്ടത്തെ അറിഞ്ഞ
അവന്റെ വശം ഉണ്ടായിരുന്ന രത്നത്തെ തിരിയെ വാങ്ങി
ആ മുന്നൂറ ഗ്രഹക്കാരെയും ജീവിപ്പിച്ച മുമ്പെത്തെ പ്രകാരം
സുഖമായിരിക്കത്തക്കവണ്ണം ആക്കിപ്പൊകയും ചെയ്തു. ആ


P

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/117&oldid=178898" എന്ന താളിൽനിന്ന് ശേഖരിച്ചത്