ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

107

കൂടി തന്നെ പിരിയാതെ ഒരുമിച്ച വന്നുകൊണ്ടിരിക്കുന്നമന്ത്രി
യെ നൊക്കി കണ്ണുനീരുകൾ ഒലിപ്പിച്ചും കൊണ്ട പറഞ്ഞത
എന്തെന്നാൽ ഹെ മന്ത്രി നമ്മുടെ രാജ്യം പൊയി കുതിരകൾ
ആനകൾ ഇവയില്ല രഥങ്ങൾ പൊയി പല്ലക്കുകൾ പൊയി
ഇത്ര കഷ്ടങ്ങൾ സംഭവിച്ചതിനാൽ ഇനി ജീവിച്ചിരിക്കുന്നതി
നെക്കാൾ വെള്ളത്തിൽ വീണൊ മലയുടെ മുകളിൽനിന്ന താഴ
ത്തെക്ക ചാടിയൊ അഗ്നിയിൽ ചാടിയൊ മരിക്കുന്നത നല്ലത
എന്ന വിചാരിക്കുന്നു എന്ന വ്യസനപ്പെടുമ്പൊൾ അത കെട്ട
ആ മന്ത്രി രാജാവിനെ നൊക്കി അങ്ങുന്നെ കാലദൊഷത്താൽ
നമ്മുടെ രാജ്യം പൊയി എന്ന വെച്ച നാം ഇപ്പൊൾ പ്രാണ
നാശം ചെയ്യുന്നത കൊണ്ട സാധിക്കുന്നത ഒന്നും ഇല്ല നമു
ക്ക ശത്രുക്കളായ രാജാക്കന്മാൎക്ക വിരൊധികൾ ഉണ്ട അവരൊ
ട നാം സ്നെഹിച്ച സൈന്യം ചെൎത്ത വന്ന ഇനിയും യുദ്ധം
ചെയ്ത ശത്രുക്കളെ അമൎത്ത നമ്മുടെ രാജ്യം വാങ്ങിക്കൊള്ളാം
പൊയ രാജ്യം മടങ്ങി വരികയില്ലെന്ന എന്താകുന്നു നിശ്ചയം
കറുത്ത വാവിൻ ദിവസം കലകൾ അത്രയും പൊയി ചന്ദ്രൻ
ക്ഷയിക്കുന്നുവെല്ലൊ പിന്നെ വെളുത്ത പക്ഷത്തിൽ ആ ച
ന്ദ്രൻ വൃദ്ധിയാകുന്നില്ലെ എന്നതുപൊലെ നമുക്ക നല്ല കാലം വ
രുമ്പൊൾ ദെയ്വസഹായത്താൽ എല്ലാ കാൎയ്യങ്ങളും നന്നായി വരു
മെന്ന പറഞ്ഞ ൟ വക വാക്കുകളാൽ രജാവിന്റെ വ്യസനം
കളഞ്ഞതിനാൽ അദ്ദെഹം സ്വസ്ഥ ചിത്തനായി ചെയ്വാനുള്ള
പ്രയത്നങ്ങൾ ചെയ്ത അധികമായി സൈന്യങ്ങളെ ചെൎത്ത
രണ്ടാമതും ശത്രുക്കളൊട യുദ്ധം ചെയ്ത അവരെ ഓട്ടിക്കളഞ്ഞ
രാജ്യം സ്വീകരിച്ച പട്ടാഭിഷെകം ചെയ്ത മന്ത്രിയൊട കൂടെ സു
ഖമായിട്ട രാജ്യം വാണുകൊണ്ട വന്നു. അതുകൊണ്ട രാജാക്ക
ന്മാരുടെ അടുക്കൽ ബുദ്ധിമാന്മാരായ മന്ത്രികൾ ഉണ്ടായിരു
ന്നാൽ രാജാക്കന്മാൎക്ക എത്ര ആപത്തുകൾ സംഭവിച്ചാലും അ
തിന്ന തക്കതായ ഉപായങ്ങൾ വിചാരിച്ച ആ വക ആപത്തു
കളെ നിവൃത്തിക്കും.

വിശാലപുരം the name of a city, s. n. വളയുന്നു to surround, v. a.
മുള്ള a thorn, s. n. വിശപ്പ hunger, s. n. വലയുന്നു to be wearied, v. n
വ്യസനാക്രാന്തനായി seized with distress, overcome with distress.
പിരിയുന്നു to separate from, v. n. ഒലിപ്പിക്കുന്നു to cause to flow,
v. a. രഥം a chariot. s. n. പല്ലക്ക palanqueen, s. n. മുകൾ the upper
part, ridge, s. n. മലയുടെ മുകൾ the ridge of a Hill. അമൎക്കുന്നു to

P 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/119&oldid=178900" എന്ന താളിൽനിന്ന് ശേഖരിച്ചത്