ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108

put down, subdue, v. a. പൊയ രാജ്യം മടങ്ങിവരികയില്ലെന്ന എ
ന്താകുന്നു നിശ്ചയം what certainity is there that the kingdom which
has been lost (lit. which has gone) will not be restored (lit. will not return.)
കറുത്ത വാവ new moon, compd. of കറുത്ത black and വാവ the
change of the moon. Full moon is termed വെളുത്ത വാവ for the
divisions of Malayalam time, vide Grammar paras. 206 to 213. കല a
digit of the moon's Diameter, s. n. വെളുത്ത പക്ഷം the light part of
the month. എന്നതുപൊലെ thus, in this manner. സ്വസ്ഥചിത്തൻ
of a happy mind, adj. സ്വീകരിക്കുന്നു to get under one's own possession,
v. a. പട്ടാഭിഷെകം the coronation of a king, s. n. നിവൃത്തിക്കുന്നു
to ward off, v. a.

൭൦ാം കഥ.

കൃഷ്ണതീരത്തിങ്കൽ ഒരു പൂള വൃക്ഷത്തിന്മെൽ ഒരു കൊറ്റി
വാസം ചെയ്തു കൊണ്ടിരിക്കുമ്പൊൾ ആ വഴിയെ ഒരു ഹംസം
പൊകുന്നതിനെ ആ കൊറ്റി കണ്ട ആ ഹംസത്തെ വിളിച്ച
നിന്റെ ശരീരമത്രയും എന്റെ ശരീരത്തെപ്പൊലെ വെളുത്തി
രിക്കുന്നു കാൽകളും മൂക്കും മാത്രം ചുവന്നിരിക്കുന്നു ഞാൻ ഇ
തുവരെയും നിന്നെപ്പൊലെയുള്ള പക്ഷിയെ എവിടെയും ക
ണ്ടിട്ടില്ല നീ ആര എവിടെനിന്ന വരുന്നു എന്ന ചൊദിച്ച
പ്പൊൾ ഞാൻ ഹംസമാകുന്നു ബ്രഹ്മാവിന്റെ മാനസപൊ
യ്കയിൽ പാൎക്കുന്നു ഞാനവിടെ നിന്ന വരുന്നൂ എന്ന ഹം
സം പറഞ്ഞു. അതിന്റെ ശെഷം അവിടെ എന്തെല്ലാം വസ്തു
ക്കൾ ഉണ്ട അതിൽ എന്തെല്ലാമാകുന്നു നിനക്ക ആഹാരമെ
ന്ന ആ കൊറ്റി ചൊദിച്ചാറെ ഹംസം പറഞ്ഞത എന്തെ
ന്നാൽ അവിടെയുള്ള വസ്തുക്കളെല്ലാം ദെയ്വനിൎമ്മിതമാകകൊ
ണ്ട അവിടുത്തെ വിശെഷങ്ങളെ വർണ്ണിപ്പാൻ കഴികയില്ല
എങ്കിലും അവിടെയുള്ള മുഖ്യ വസ്തുക്കളെ പറയുന്നു കെൾക്ക
ആ പ്രദെശത്ത എവിടെ നൊക്കിയാലും സ്വൎണ്ണമയമായ ഭൂ
മികളും അമൃതിന്ന സമമായ വെള്ളവും സ്വൎണ്ണതാമര പൂക്ക
ളും മുത്തുകളുടെ മണൽ കൂമ്പൽകളും ആഗ്രഹിച്ചതിനെ സാധി
പ്പിച്ച കൊടുക്കുന്ന കല്പക വൃക്ഷങ്ങളും ഇപ്രകാരം ഉള്ള വിചി
ത്ര വസ്തുക്കൾ അനെകം ഉണ്ട അവകളിൽ ഞങ്ങൾ സ്വൎണ്ണ
താമരക്കിഴങ്ങുകൾ തിന്നുന്നവരാണെന്ന പറഞ്ഞപ്പൊൾ അ
വിടെ നത്ത കൂടുകൾ ഉണ്ടൊ എന്ന രണ്ടാമതും കൊറ്റി ചൊ
ദിച്ചാറെ ഇല്ലെന്ന ഹംസം പറഞ്ഞു. എന്നാറെ ആ കൊറ്റി

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/120&oldid=178901" എന്ന താളിൽനിന്ന് ശേഖരിച്ചത്