ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹൎജികൾ കല്പനകൾ
മുതലായവ.

മലയാം പ്രവിശ്യയിൽ മഹാ രാജ ശ്രീ കലെക്കട്ടർ
സായ്പ അവർകളുടെ സന്നിധാനത്തിങ്കലെക്ക.
പാലക്കാട താലൂക്ക തഹശ്ശിൽദാർ ബൊധിപ്പിക്കുന്ന ഹൎജി.

ൟ താലൂക്ക ശിരസ്ഥെദാർ ഉള്ളാട്ടിൽ ശങ്കരമെനൊന്റെ
ഭവനത്തിൽ വരുന്ന മിഥുനമാസം ൨൫൹ ഒരു പെണ്കെട്ട ക
ല്യാണം കഴിപ്പാൻ അയാൾ വിചാരിച്ചിരിക്കുന്നൂ എന്നും അ
വിടെപ്പൊയി ആയടിയന്തിരം കഴിപ്പാനായി തനിക്ക ൟ എ
ടവമാസം ൨൫൹ മുതൽ ഒരു മാസത്തെ കല്പന വെണമെന്നും
ശിരസ്ഥെദാർ എന്നൊട പെക്ഷിച്ചിരിക്കുന്നു. ൟ താലൂക്കിൽ
ഇപ്പൊൾ അധികമായി പണികൾ ഇല്ലായ്കകൊണ്ടും ശിര
സ്ഥെദാർ ഹാജരില്ലാത്ത സമയങ്ങളിൽ അദ്ദെഹത്തിന്റെ ഉ
ദ്യൊഗ സംബന്ധമായ പണികൾ നടത്തുവാൻ ൟ താലൂ
ക്കിലെ ൧ാം ഗുമാസ്ഥൻ കൊന്തിമെനൊൻ ശെഷിയുണ്ടാക
കൊണ്ടും ശിരസ്ഥെദാരുടെ അപെക്ഷപ്രകാരം ഒരു മാസത്തെ
കല്പന അദ്ദെഹത്തിന്ന കൊടുപ്പാനും കല്പന കഴിഞ്ഞ അദ്ദെ
ഹം മടങ്ങിവരുന്നവരെ ആ പണി ൧ാം ഗുമാസ്ഥൻ കൊന്തി
മെനൊൻ നടത്തി വരുവാനും കല്പന ഉണ്ടാകെണമെന്ന ഞാ
ൻ അപെക്ഷിക്കുന്നു എന്ന കൊല്ലം ൧൦൨൪ാമത എടവമാസം
൩൹ പാലക്കാട താലൂക്ക കച്ചെരിയിൽനിന്ന എഴുതിയ്ത.

1.

From the Tahaseeldar of Palghaut Talook to the Collector
of Malabar

Ollattil Shangara Menon the Serishtadar of this Talook has
represented to me that he wishes to obtain leave of absence for
one month from the 25th. Instant, to enable him to proceed
to his Village for the celebration of a marriage, which he in-
tends to solemnize in his house on the 25th of Mithoonom / 7th July next.
As there is not much business in the Talook at present and
Conty Menon the revenue head Goomastah is competent to
transact the duties of the Serishtadar during his absence, I beg

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/122&oldid=178903" എന്ന താളിൽനിന്ന് ശേഖരിച്ചത്