ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

117

ന്ദ്രൊത്ത കെളുവിന്റെ തറവാട്ടജന്മമായ കൈതെരിപ്പാടമെ
ന്ന നിലവും അതിന്റെ തെക്കെ പറമ്പും ൧൦൨൪ാമത കന്നി
൨൨൹ അവൻ വാഴയിൽ കണ്ണന്ന ജന്മം കൊടുത്തു എന്നും
ആ വകകളുടെ നികുതി ജമ കണ്ണന്റെ പെരിൽ കെട്ടുന്നതി
ന്നും മെലാൽ അവനൊട നികുതി വാങ്ങുന്നതിന്നും കല്പന
വെണമെന്നും അവര രണ്ടാളും കൂടി ബൊധിപ്പിച്ച ഹൎജിയു
ടെ പകൎപ്പ ഇതൊടുകൂടി തനിക്ക അയച്ചിരിക്കുന്നു അത അ
വിടെ എത്തിയാൽ ആ ഹൎജിയിലെ അപെക്ഷപ്രകാരം നട
ത്തുന്നതിന്ന കെളുവിന്റെ അവകാശികൾക്ക സമ്മതം ഉ
ണ്ടൊ എന്ന അവരൊട ചൊദിച്ച അവര സമ്മതിച്ചാൽ അ
പ്രകാരം നടക്കുകയും സമ്മതിക്കാഞ്ഞാൽ ആ വസ്തുത നമ്മെ
അറിയിക്കുകയും വെണം എന്ന കൊല്ലം ൧൦൨൪ാമത തുലാ
മാസം ൧൦൹ എഴുതിയത.

6

From the Collector of Malabar to Edattatta Coongi Rámen
Menon Tahseeldar of Cottayam Talook.

I herewith forward to you a copy of a Petition presented to
me by Varail Cannan and Chandrota Kelloo inhabitants of
Nettoora Desham in the Talook under your charge stating that
the land called Kaiteri Patam and it's southern Paramba the
property of the 2nd. Petitioner's Tarwad have been sold by
him to the 1st. Petitioner on the 22nd Kanny 1024 / 6th Oct. 1846 and request-
ing that the registry thereof may be transferred to the name of
the latter and the revenue dues received from him.

On the receipt of the said copy, you will enquire from the
members of the aforesaid Kelloo's family whether they consent
to the request contained therein being compiled with ; if they
consent, you will act accordingly; if not, you will inform me
of the same.

Calicut Collecter's office
15th Vrichigam 1024
28th November 1848

വകകൾ lands, property, plu. of വക എത്തുന്നു to reach, v. n.
അവകാശി an heir, a member of a man's family, s. m.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/129&oldid=178910" എന്ന താളിൽനിന്ന് ശേഖരിച്ചത്