ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122

forthwith to the Amsham, examine the public accounts, insti-
tute the customary investigation, measure the lands of Ráman
Menon in the presence of the Adhikari and Mookhyastars, draw
out an account and transmit the same with your opinion of the
matter for the information of this office.

15th Dhanoo 1023
28th December 1847

വ്യപരീതമായി opposed to, counter to, adv. കണക്ക an account,
s. n. ഉഭയം land, s. n. മുഴുവനും the whole, all, adj. സൎക്കാര അവ
കാശം the Government dues, s. n.

൧൦.

തെന്മലപ്പുറം താലൂക്ക തഹശ്ശിൽദാൎക്ക

മെപ്പടി താലൂക്ക ശിരസ്ഥെദാർ വള്ളാട്ട ശങ്കരമെനൊൻ
ബൊധിപ്പിക്കുന്നത. കൊല്ലങ്കൊട അംശത്തിൽ വടവന്നൂര
ദെശത്ത ചക്കുങ്കൽ രാമന്മെനൊൻ സൎക്കാര ജമയിൽ ചെരാ
തെയിരിക്കുന്ന ചില നിലങ്ങൾ ഏറിയ കാലമായി സൎക്കാരി
ലെക്ക യാതൊരവകാശവും കൊടുക്കാതെ നടന്ന വരുന്ന പ്ര
കാരം കൊല്ലങ്കൊട അധികാരിയും അപ്രകാരം നടന്ന വരു
ന്നില്ലെന്ന രാമന്മെനവനും ൟ താലൂക്കിൽ റിപ്പൊൎട്ടും ഹൎജിയും
ബൊധിപ്പിച്ച സംഗതി കൊണ്ട അന്വെഷണവും വിസ്താ
രവും ചെയ്ത നിലങ്ങൾ അളന്ന നൊക്കി ഇനിക്ക തൊന്നുന്ന
അഭിപ്രായത്തൊട കൂടി കണക്ക ബൊധിപ്പിപ്പാനായി ൟ മാ
സം ൧൫൹ ൟ താലൂക്കിൽനിന്ന ഇനിക്ക തന്ന കല്പന പ്രകാ
രം കൊല്ലങ്കൊട അധികാരി മുഖ്യസ്ഥന്മാര നിലങ്ങളുടെ സമീ
പ കൃഷിക്കാര ഇവരൊട കൂടി മെൽ എഴുതിയ നിലങ്ങൾ അ
ളന്ന കണക്ക ഉണ്ടാക്കി അതിൽ മെൽപ്പറത്തെ എല്ലാവരെക്കൊ
ണ്ടും ഒപ്പിടിയിച്ച ഇതൊട കൂടി ബൊധിപ്പിച്ചിരിക്കുന്നു ൟ
കാൎയ്യം കൊണ്ട ഞാൻ വെണ്ടുന്ന അന്വെഷണങ്ങൾ ചെയ്ത
തിലും മെപ്പടി അംശത്തിലെ സൎക്കാര വക കണക്കുകൾ നൊ
ക്കിയ്തിലും അധികാരിയുടെ റിപ്പൊൎട്ടിൽ പറയുന്ന പ്രകാരം മെൽ
എഴുതിയ രാമന്മെനൊൻ മെപ്പടി നിലങ്ങൾ വളരെക്കാലമായി
സൎക്കാരിലെക്ക യാതൊരവകാശവും കൊടുക്കാതെ നടന്ന വരു
ന്ന പ്രകാരവും ൯൮൪ലും ൧൦൦൪ലും ഉഭയം പറമ്പുകൾ സൎക്കാ
രിൽനിന്ന പൈമാശി ചെയ്ത സമയം ചില സൎക്കാര കാൎയ്യ
സ്ഥന്മാരുടെ സഹായത്താലൊ ആയ്വര അറിയായ്കയാലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/134&oldid=178915" എന്ന താളിൽനിന്ന് ശേഖരിച്ചത്