ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124

൧൧.

മലയാം പ്രവിശ്യയിൽ മഹാരാജശ്രീ ഹെഡ അ
സിഷ്ടാണ്ട മെജിഷ്ട്രെട്ട സായ്പ അവർകളുടെ
സന്നിധാനത്തിങ്കലെക്ക.

പാലക്കാട താലൂക്ക ഹെഡപൊലീസ ആപ്സര ബൊധിപ്പി
ക്കുന്ന ഹൎജി. ൟ താലൂക്കിൽ മങ്കര അംശം തെനൂര ദെശത്ത
മുഖ്യസ്ഥൻ ചന്മങ്ങാട്ട വീട്ടിൽ ഇട്ടിണാൻ നായരുടെ പടിക്കൽ
പണി ചെയ്യുന്ന ൧ാം പ്രതിക്കാരന്റെ ചാളയിൽ പുകയില
ഉണ്ടെന്ന ഒറ്റ ഉണ്ടായി പുകയില കുപ്പണി ഢഫെദാരൻ
സാക്ഷിക്കാര മുഖ്യസ്ഥന്മാരൊട കൂടി ചെന്ന ൧൦൨൪ാമത മക
രമാസം ൨൪൹ക്ക ൧൮൪൯മത ഫിബ്രവരി മാസം ൪൹ വയ്യു
ന്നെരം ൫ മണി സമയത്ത ശൊധന ചെയ്താറെ ആ ചാളക്ക
കത്തനിന്ന ൧൧ മാറാപ്പിൽ ൧൧൨ കെട്ട കള്ളപ്പുകയില പ്രതി
ക്കാരൻ എടുത്ത കൊടുത്ത കിട്ടിയിരിക്കുന്നതും പ്രതിക്കാരനെ
യും അയച്ചിരിക്കുന്നൂ എന്ന മെൽ എഴുതിയ ഢഫെദാരനും മെ
പ്പടി ദെശത്ത മുഖ്യസ്ഥന്മാരും എഴുതിയ റിപ്പൊൎട്ട ഫിബ്രവരി
മാസം ൫൹ രാത്രി ഏകദെശം ൯ മണിക്ക എത്തി അന്ന നെ
രം വൈകിപ്പൊകകൊണ്ട വിസ്തരിക്കാതെ ൬൹ ൧ാം പ്രതി
യൊടും സാക്ഷിക്കാരൊടും വിസ്തരിക്കുകയും പുകയില തൂക്കി
യതിൽ ൬൫ ഉറുപ്പികയും ൪ അണയും ൨ പൈസയും വിലെ
ക്കുള്ള ൭ തുലാവും ൭൫ പലവും കാണുകയും ചെയ്തു.

വിസ്താരത്തിൽ താൻ കുടിയിൽ ഇല്ലാത്ത സമയം ൨ാം പ്ര
തിയുടെ ചൊൽപ്പടിക്ക ൩ാം പ്രതി ഒരു ദിവസം രാത്രി പുക
യില കൊണ്ടുവന്ന ൪ാം പ്രതിയെ ഏല്പിച്ച ഇട്ടിരിക്കുന്നൂ എ
ന്ന ൧ാം പ്രതിയും,

ഒറ്റ പ്രകാരം ൧ാം പ്രതിയെ പിടിച്ചാറെ ചാളക്കകത്തനി
ന്ന ൧൧ മാറാപ്പിൽ ൧൧൨ കെട്ട പുകയില അവൻ എടുത്ത കൊ
ടുത്തിരിക്കുന്നു എന്നും ഇതിലെക്ക ൨-ം ൩-ം പ്രതിക്കാരുടെ അറി
വുണ്ടെന്നും ൧-ം ൨-ം സാക്ഷികളും വിസ്താരത്തിൽ പറഞ്ഞിരി
ക്കുന്നു.

ൟ കാൎയ്യത്തിന്റെ വിസ്താരം മുതലായ്ത ഒക്കയും നൊക്കി
യതിൽ പുകയില വാങ്ങി ന്യൂക്ഷിച്ച കുറ്റം ൧ാം പ്രതിയുടെ
മെൽ ഉറക്കയും അധികം പുകയില ചാളെക്കകത്ത നിന്ന അ
വൻ എടുത്ത കൊടുത്ത പ്രകാരം സാക്ഷികളാൽ തെളികയും
ചെയ്കകൊണ്ടു ൧ാം പ്രതിയെയും സാക്ഷിക്കാരെയും വിസ്താര

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/136&oldid=178917" എന്ന താളിൽനിന്ന് ശേഖരിച്ചത്