ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

127

൧൨.

മലയാം പ്രവിശ്യയിൽ ഹെഡ അസിഷ്ടാണ്ട മജിഷ്ട്രെട്ട
സായ്പ അപർകളുടെ സന്നിധാനത്തിങ്കലെക്ക.

നെടുങ്ങനാട താലൂക്ക ഹെഡ പൊലീസ ആപ്സര ബൊധി
പ്പിക്കുന്ന ഹൎജി. ൟ താലൂക്കിൽ നടുവട്ടം അംശത്തിൽ കയ്പുറം
ദെശത്ത വടക്കെ ഓട്ടുപാറെ ഇരിക്കും പൂവ്വംതലെ ചൊഴിയെ
തെക്കെ ഓട്ടുപാറെ വെലുവും വെറെ ചിലരും കൂടി മൊടൻനെ
ല്ല കാത്ത കിടക്കുന്നെടത്ത വെച്ച അടി കലശൽ ചെയ്തതിനാ
ൽ മരിച്ചുപൊയപ്രകാരം ഇനിക്ക റിപ്പൊൎട്ട വന്നതിന്റെ ശെ
ഷം ആ കാൎയ്യം അന്വെഷിച്ച വിസ്തരിപ്പാൻ സബ്ബാപ്സര വി
ശ്വനാഥയ്യനെ അയച്ചിരുന്ന സംഗതിയെ കുറിച്ച കഴിഞ്ഞ
ആഗഷ്ട ൧൪൹ ൨൨൫ാം നമ്പ്രായി സന്നിധാനത്തിങ്കൽ ഞാ
ൻ ഹൎജി ബൊധിപ്പിച്ചിട്ടും ഉണ്ടെല്ലൊ.

സബ്ബ ആപ്സര ആ സ്ഥലത്ത പൊയി ചൊഴിയുടെ ശവം
മറ ചെയ്തിരുന്നെടത്ത നിന്ന മാന്തി എടുപ്പിച്ച നൊക്കി യാദാ
സ്ത എഴുതുകയും അവന്റെ മരണത്തിന്റെ സംഗതികൊണ്ട
അവന്റെ തിയ്യത്തി മാണിയൊടും മകൻ വെലുവൊടും മുഖ്യ
സ്ഥൻ നാട്ടവൈദ്യൻ മുതലായി ൟ കാൎയ്യത്തിൽ വിസ്തരിപ്പാ
ൻ ആവിശ്യം കണ്ട എല്ലാവരൊടും വിസ്തരിക്കയും ചെയ്തതി
ന്മെൽ വിസ്താരകടലാസ്സുകൾ സബ്ബ് ആപ്സരുടെ റിപ്പൊൎട്ടൊട
കൂടെ ൨൧൹ ഇനിക്ക എത്തുകകൊണ്ട ആയ്ത ഒക്കെയും ൟ ഹ
ൎജിയൊട കൂടി സന്നിധാനത്തിങ്കലെക്ക അയച്ചിരിക്കുന്നു.

മെൽ എഴുതിയ വിസ്താരക്കടലാസ്സുകളും സബ്ബാപ്സരുടെ റി
പ്പൊൎട്ടും ഞാൻ നൊക്കിയ്തിൽ മെൽപ്പറഞ്ഞ ചൊഴിക്ക കഴിഞ്ഞ
കൎക്കടക മാസത്തിൽ പനി തുടങ്ങി സന്നി കൂടി പതിനഞ്ച ദി
വസം വരെ മുടങ്ങി കിടക്കയും ആ മാസം ൨൫൹ മരിച്ചുപൊ
കയും ചെയ്തപ്രകാരം കാണുന്നതല്ലാതെ ചൊഴിയും മെൽ എ
ഴുതിയ വെലുവും തമ്മിൽ അടി കലശൽ ഉണ്ടാകയും അതിനാൽ
അവൻ മരിച്ചുപൊകയും ചെയ്തിരിക്കുന്ന പ്രകാരം കാണുന്ന
തും ഇല്ല.

ചൊഴി കുടിയിരുന്ന വന്നിരുന്ന പറമ്പ ചട്ടഴിയത്ത നമ്പൂ
തിരിയുടെ ജന്മമാകുന്നു അതിന്മെൽ മെൽപ്പറഞ്ഞ പെലുവി
ന്ന കാണവകാശം ഉണ്ടായിരുന്നതിനാലും അവന്റെ ഉടൽ
പ്പിറന്നവളെ ചൊഴി കെട്ടിയിരുന്നതിനാലും ചൊഴി കുടിയിരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/139&oldid=178920" എന്ന താളിൽനിന്ന് ശേഖരിച്ചത്