ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130

claim, s. n. ഉടൽപ്പിറന്നവൾ a daughter, lit. she who is born from
one's body. ഉടൽ a body. പിറക്കുന്നു to be born. വംശം a family,
s. n. ക്ഷയിക്കുന്നു to be destroyed, v. n. വസ്തുവകകൾ an estate,
property personal or real. ഒതുങ്ങുന്നു to be seized, v. n. തനിക്ക ഒതു
ങ്ങെണ്ടത that which should be taken by himself. വാദിക്കുന്നു to
contend, v. n.


൧൩.

മലയാം പ്രവിശ്യയിൽ മഹാ രാജശ്രീ ഹെഡ അ
സിഷ്ടാണ്ട മജിഷ്ട്രെട്ട സായ്പ അവർകളുടെ
സന്നിധാനത്തിങ്കലെക്ക

പാലക്കാട താലൂക്ക ഹെഡ പൊലീസ്സ ആപ്സര ബൊധി
പ്പിക്കുന്ന ഹൎജി. ൧൦൨൪ാമത വൃശ്ചികമാസം ൧൪൹ക്ക ൧൮
൪൮ാമത നവെമ്പ്രമാസം ൨൭൹ തിങ്കളാഴ്ച രാത്രി ഏകദെശം
൧൦ നാഴിക രാവ ചെന്ന സമയത്ത പത്ത പതിനഞ്ച കള്ള
ന്മാര വന്ന കുടിയുടെ പടിഞ്ഞാറെ കൊലായിൽ കിടന്നിരുന്ന
തറയിൽ കൃഷ്ണന്റെ മരുമകനെ അവരിൽ മൂന്നാള പിടിച്ച അ
മൎത്തുന്ന സമയം അവൻ നിലവിളിച്ചത കെട്ട കുടിക്കകത്തനി
ന്ന അന്യായക്കാരൻ പുറത്ത വന്ന നൊക്കിയാറെ ഒരുത്തൻ
അന്യായക്കാരന്റെ പൊള്ള എല്ലിൽ പിടിച്ച അമൎത്ത മുതൽ
കൊണ്ടുവാ എന്ന പറകയും അപ്പൊൾ നിലവിളി കെട്ട സമീ
പക്കാര അവിടെ വന്നതിനാൽ അകത്തെക്ക കടപ്പാനും മുതൽ
എടുത്തുകൊണ്ടുപൊവാനും സംഗതി വരാതെ കള്ളന്മാര ഓടി
പ്പൊകയും ചെയ്തു എന്നും തന്നെ പിടിച്ച അമൎത്തിയ്ത പൂവ്വ
ക്കാട്ടെ രാമനാണെന്നും ആക്കൂട്ടത്തിൽ കൊട്ടായി ചങ്കരനും
വട്ടക്കാട്ടെ കെളുവും തൊട്ടത്തിൽ കൊരുവും കൂടിയുണ്ടായിരുന്ന
പ്രകാരം സംശയം ഉണ്ടെന്നും നവെമ്പ്ര മാസം ൨൮൹ ഞാൻ
പെരുവെമ്പ അംശത്തിൽ വെറെ ഒരു കാൎയ്യത്തിന്ന വെണ്ടി
പൊകുന്ന സമയം വഴിയിൽ വെച്ച കൃഷ്ണൻ വാക്കാലെ എ
ന്നെ ബൊധിപ്പിക്കകൊണ്ട അവനൊടും അപ്പൊൾ ഹാജ
രാക്കി കിട്ടിയ ചാത്തുവൊടും വിസ്തരിച്ച ൟ കാൎയ്യം ഉണ്ടായ
സ്ഥലത്ത പൊയി അന്വെഷണ വിസ്താരം ചെയ്യാൻ സബ്ബ
ആപ്സര വെങ്കിട്ട രാമയ്യന്ന കല്പന കൊടുത്തു. സബ്ബ ആപ്സര
ആ സ്ഥലത്ത ചെന്ന അന്വെഷിക്കുകയും ഒൻപത ആളൊട
വിസ്തരിക്കുകയും കിണാശ്ശെരി അംശം മെനൊൻ മുഖ്യസ്ഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/142&oldid=178923" എന്ന താളിൽനിന്ന് ശേഖരിച്ചത്