ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

139

ആ സായ്പിന്ന കുറയെ ഗൊ
മാംസം കൊടുക്ക.
Give some beef to that Gentleman.
കടുക എവിടെയാകുന്നു. Where is the mustard?
ഉറുളകിഴങ്ങുകൾ കൊണ്ടുവാ. Bring the potatoes.
ൟ ഉറുളകിഴങ്ങുകൾ നല്ലതല്ല. These potatoes are not good.
ഒരു ചുടുവെള്ളത്തട്ട കൊണ്ടുവാ. Bring me a hot water plate.
ചൊറും കറിയും കൊണ്ടുവാ Bring the rice and curry.
ൟ ചൊറ നന്നെ തണുപ്പാ
യിരിക്കുന്നു.
This rice is quite cold.
ൟ ആട്ടിറച്ചി നീ എവിടെ നിന്ന വാങ്ങി. Where did you get this mutton?
അങ്ങുന്നെ അത ഞാൻ അ
ങ്ങാടിയിൽനിന്ന വാങ്ങി.
Sir, I got it at the market.
ഇതിനെക്കാൾ നല്ല ആട്ടിറ
ച്ചി വാങ്ങുവാൻ നിനക്ക ക
ഴികയില്ലെ.
Cannot you get better mutton than this?
കുറെയ ഉപ്പിൽ ഇട്ടത തരികാ. Give me some pickle.
ൟ കത്തി അഴക്കായിരിക്കു
ന്നു അത എടുത്തുകൊണ്ടു
പൊയി വെടിപ്പായതൊന്ന
കൊണ്ടുവാ.
This knife is dirty, take it away,
and bring me a clean one.
നിന്റെ പണി നീ നല്ലവ
ണ്ണം എടുക്കാഞ്ഞാൽ ഞാൻ
നിന്നെ അടിക്കെണ്ടിവരും.
I shall be obliged to flog you, if
you do not attend better to your
business.
അങ്ങുന്നെ ഇനിമെലിൽ ഞാ
ൻ നന്നായി നടക്കും.
Sir, I will behave better in future.
പാൽപ്പാടക്കട്ടി ഇവിടെ കൊ
ണ്ടുവാ.
Bring the cheese here.
ൟ പാൽപ്പാടക്കട്ടി നന്നെ
ഉണങ്ങിയിരിക്കുന്നു.
This cheese is very dry.
പാൽപ്പാടക്കട്ടി വെക്കുന്നതി
ന്ന ഒരു ചട്ടി ഉണ്ടാക്കിക്കുകാ.
Have a chatty made to keep the
cheese in.
പഴങ്ങൾ കൊണ്ടുവാ. Bring the fruits.
ൟ നാരങ്ങപഴം പുളിക്കുന്നു. This Orange is sour.
ൟ കൈതചക്ക അളിഞ്ഞ
പൊയി.
This pine Apple is rotten.


T2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/151&oldid=178932" എന്ന താളിൽനിന്ന് ശേഖരിച്ചത്