ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140

ൟമധുരനാരങ്ങ പഴുത്തിട്ടില്ല. This pumple mose is not ripe.
ആ വാഴപ്പഴങ്ങൾ ഇനിക്ക
തരിക.
Give me those plantains.
ആ പെരക്കാപ്പഴങ്ങൾ ആ
സായ്പിന്ന കൊടുക്കുക.
Give those guavas to that Gentle-
man.
എന്തുകൊണ്ട കുറയ കമല
നാരങ്ങപ്പഴങ്ങൾ നീ സമ്പാ
ദിക്കാഞ്ഞു അതുകൾ ഇവക
ളെക്കാൾ മധുരമാകുന്നു.
Why do not you get some hill orang-
es, they are sweeter than these ?
മാങ്ങകൾ എപ്പൊൾ പഴു
ക്കും.
When will the mangoes be ripe ?
പിഞ്ഞാണങ്ങൾ എടുത്തു
കൊണ്ടുപൊ.
Take away the plates.
ആ മദർകുപ്പി ഇവിടെ കൊ
ണ്ടുവാ.
Bring here that bottle of Madeira.
ഇനിക്ക കുറെയ ബ്രാണ്ടി
യും വെള്ളവും തരിക.
Give me some brandy and water.
ഇപ്പൊൾ നന്നെ ഉഷ്ണമായി
രിക്കുന്നു.
It is very hot.
പങ്ക വലിപ്പാൻ പറാ. Tell them to pull the punka.
ഹുക്ക കൊണ്ടുവരുവാൻ ഹു
ക്കാബർദാരൊട പറാ
Tell the Hookkaburdar to bring the
Hookka.
പനിനീർകുപ്പി കൊണ്ടുവാ. Bring the rose water bottle.
അങ്ങുന്നെ തങ്ങൾക്ക നാളെ
ഭക്ഷണം വീട്ടിൽ തന്നെ
യൊ.
Do you dine at home tomorrow Sir ?
അതെ അഞ്ച ആറ സായ്പ
ന്മാര എന്നൊട കൂടി ഭക്ഷി
ക്കും ൩ മണിക്ക ഭക്ഷണം
തെയ്യാറാക്കി വെച്ചു കൊൾ
ക.
Yes, five or six Gentlemen will
dine with me, mind you have
dinner ready at 3 o'clock.
അങ്ങുന്നെ നിങ്ങടെ വെള്ള
കുതിരക്ക ദീനമാണ.
Sir, your white horse is sick.
അതിന്ന എന്ത ദീനമാണ. What is the matter with him ?
അങ്ങുന്നെ അതിന്ന തണു
പ്പ കിട്ടിയിരിക്കുന്നു.
Sir, he has got a cold.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/152&oldid=178933" എന്ന താളിൽനിന്ന് ശേഖരിച്ചത്