ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

153

തന്റെ അംശത്തിൽ എത്ര
ഏരികൾ ഉണ്ട.
How many tanks are there in your
Amsham ?
ഏരികൾ ഒന്നും ഇല്ല ൟ രാ
ജ്യത്ത മെൽ പ്രകാരം ൬ മാ
സം എടവിടാതെ മഴ ഉണ്ടാ
കുന്നതാകകൊണ്ട ഏരികൾ
ക്ക ആവിശ്യം ഇല്ല.
There are no tanks. In consequence
of the rains in this Country con-
tinuing without intermission for
six months, there is no occasion
for tanks.
തന്റെ അംശത്തിലുള്ള നില
ങ്ങൾ കൊല്ലത്തിൽ എത്ര പൂ
വ്വൽ ഉള്ളവയാകുന്നു
How many crops do the wet lands
in your Amsham yield during
the year?
ചിലത ഒരു പൂവ്വലും ചില
ത ഇരു പൂവ്വലും ഉള്ളവയാ
കുന്നു ഒരു പൂവ്വൽ നിലത്തി
ന്ന അരീരി നിലമെന്നും മറ്റ
തിന്ന കാലായി നിലമെന്നും
ഇങ്ങിനെ രണ്ട പെരുകൾ
പറയുമാറുണ്ട.

Some yield one crop and others
two. The land which produces
one crop is called Aríri nilam and
that which produces two Káláyi-
Inilam.

കുടിയാന്മാര നിലങ്ങൾ കൃ
ഷി ചെയ്വാൻ ആരംഭിക്കു
ന്നത എപ്പൊഴാകുന്നു.
When do the Ryots begin to culti-
vate their wet lands ?
ജനവരിമാസത്തിന്റെ ഒടു
വിൽ നിലങ്ങൾ ഉഴുത വളം
ഇടും മഴ പെയ്ത നിലങ്ങൾ
നല്ലവണ്ണം നനഞ്ഞതിന്റെ
ശെഷം വിത്തുകൾ വിത
ക്കും
In the end of January they plough
and manure the fields, and after
they are well moistened with
rain they sow their seeds.
ഞാറ പറിച്ച നടുന്നത എ
പ്പൊഴാകുന്നു.
When do they transplant the young
paddy?
ഏപ്രിൽ മാസത്തിന്റെ ആ
രംഭത്തിൽ ഞാറ പറിച്ച നടു
വാൻ തുടങ്ങും ആ പ്രവൃത്തി
മെയിമാസത്തിന്റെ ഒടു
വൊളം നില്ക്കും.
This process generally takes place
from the beginning of April to
the end of May.
എത്ര പ്രാവിശ്യം കൂടിയാന്മാ
ര വിളകൾക്ക വെള്ളം തെ
കും.
How often do they water the crops?


x

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/165&oldid=178946" എന്ന താളിൽനിന്ന് ശേഖരിച്ചത്