ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24

lace, came up again; but not seeing the boy any where, he
exclaimed, Even I, who am a rogue, have been deceived by a
boy. Therefore, however clever a person thinks himself, he
may be outwitted by others.

ബാലിഭൻ a child, s.m. വക്ക the side, s.n. ഉച്ചത്തിൽ loudly,
adv. കള്ളൻ a thief, s. m. കളിക്കുന്നു to play, v. n. കുനിയുന്നു to
look down, v. n. കഴുത്ത a neck, s. n. മുത്ത a pearl, s. n. മാല a garland
string, s. n. മുത്തമാല a string of pearls. ഊരുന്നു to strip off, v. a.
വെള്ളം water, s. n. അമ്മ mother, s, f. അച്ഛൻ father, s.m. അടി
ക്കുന്നു to beat, v. a. കയ്ക്കൽ ആക്കുന്നു to take possession of, lit. to
get into one’s hands, v.a. യൊജന reflexion. എടൊ Oh! Interjection.
ഭയപ്പെടുന്നു to be afraid. ഇറങ്ങുന്നു to descend, v. n. ഭദ്രമായി
carefully, adv. സൂക്ഷിക്കുന്നു to take care of, to guard, v. a. വെച്ച
having placed, past verbal part. of വെക്കുന്നു to place, v.a. നഗ്നമാ
യി nakedly, adv. മണ്ടുന്നു to run, v. n. തെരയുന്നു to search. v. n.
കര the bank, s. n. പയറ്റിക്കുന്നു to deceive, v. a. സമൎത്ഥൻ a
clever man, s. m. നിനെക്കുന്നു to think, consider, v. a. പറ്റിക്കുന്നു
to cause to touch. പറ്റിച്ച കളയുന്നു intensive form, vide Grammar
para. 127. മൊശംപറ്റിച്ചുകളയുന്നു to deceive.

൨൦ാം കഥ.

ഒരു കാട്ടിൽ ഒരു പുലി ഉണ്ടായിരുന്നു, അത അവിടെ ഉള്ള
മൃഗങ്ങളെ ഒക്കെയും കൊന്ന ഭക്ഷിച്ചുവന്നു. ഒരു നാൾ ഒരു
കാട്ട എരുമയെ പിടിച്ച തിന്നപ്പൊൾ ഒരു എല്ല അതിന്റെ
അണപ്പല്ലിന്റെ ഇടയിൽ തടഞ്ഞു. ആ എല്ല വെളിയിൽ
എടുത്തുകളയുന്നതിന്ന അതിനാൽ കഴിഞ്ഞില്ല. അതകൊണ്ട
അവിടെ രക്തവും നീരും കെട്ടി ഏറിയ വെദന ഉണ്ടാക്കി. ആ
പുലി ഒരു മരത്തിന്റെ കീഴിൽ കിടന്ന ഏറിയ വെദനപ്പെട്ട
വായ തുറന്നുകൊണ്ട ൟ എല്ല ഞാൻ എങ്ങിനെ പുറത്തെക്ക
വലിച്ച കളയുന്നു. ഞാൻ ഏതപ്രകാരം രക്ഷപ്പെടുന്നു. എന്ത
ചെയ്യെണ്ടു എന്ന പ്രലാപിച്ചുംകൊണ്ട കിടന്നിരുന്നു. ൟ വി
ധത്തിൽ പരവശപ്പെട്ട കിടക്കുമ്പൊൾ ആ പുലി ആ മരത്തി
ന്മെൽ ഒരു കാക്കയെ കണ്ട ഹെ കാക്കെ ഞാൻ അനുഭവിക്കു
ന്ന ശ്രമം നീ കാണുന്നുവെല്ലൊ. ൟ എല്ല എടുത്ത എന്നെ
ജീവിപ്പിച്ചാൽ ഞാൻ ദിവസവും കൊണ്ട വരുന്ന ആഹാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/36&oldid=178816" എന്ന താളിൽനിന്ന് ശേഖരിച്ചത്